Categories: Kerala

ബോണക്കാടില്‍ കുരിശ്‌ തകര്‍ത്ത സംഭവം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ സർകുലർ വായിക്കും

ബോണക്കാടില്‍ കുരിശ്‌ തകര്‍ത്ത സംഭവം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ സർകുലർ വായിക്കും

രൂപതയില്‍ പ്രതിഷേധ ദിനം ആചരിക്കുന്നു 

നെയ്യാറ്റിന്‍കര ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടർന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്ത് നെയ്യാറ്റിന്‍കര ലത്തീൻ  രൂപത. ഇന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക്‌ കീഴിലെ 245 ദേവാലയങ്ങളില്‍ സർക്കുലർ  വായിക്കും . കുരിശ്‌ തകര്‍ത്തതില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും വനം വകുപ്പിന്റെയും നിസംഗത  സർക്കുലറിൽ  പ്രതിപാദിച്ചിട്ടുണ്ടെന്നാണ്‌ സൂചന.

കൂടാതെ കേരള ലത്തീന്‍ സഭ സമുദായ ദിനമായി ആചരിക്കുന്ന ഇന്നേ ദിവസം പ്രതിഷേധ ദിനമായി ആചരിക്കാനും നെയ്യാറ്റിന്‍കര രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളാ ലാറ്റിന്‍കാത്തലിക്‌ അസോസിയേഷനും, ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷനും ഫൊറോന ഇടവകാ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ പരമ്പരകള്‍ക്ക്‌ തുടക്കം കുറിക്കുമെന്ന്‌ വികാരി ജനറല്‍ മോണ്‍. ജി .ക്രിസ്‌തുദാസ്‌ പറഞ്ഞു.രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ സമരങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ വരുന്ന ആഴ്‌ചയില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം കൂടുമെന്നും വികാരി ജനറല്‍ അറിയിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago