Categories: Kerala

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി റോമിലേക്ക്

പരിശുദ്ധ പിതാവുമായി സിനഡ് കുര്‍ബാനയെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.

സ്വന്തം ലേഖകന്‍

കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് കര്‍ദ്ദിനാള്‍ റോമിലേക്ക് പോകുന്നത്.

2021 ഒക്ടോബര്‍ മാസത്തില്‍ നടത്താനിരുന്ന പ്ലീനറി കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയില്‍ ചര്‍ച്ച ചെയ്യുന്നത്. സീറോ മലബാര്‍സഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ ഒരു അംഗമെന്ന നിലയിലുമാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സമ്മേളനത്തിനുശേഷം ഫെബ്രുവരി അവസാന ആഴ്ച കര്‍ദ്ദിനാള്‍ മടങ്ങിയെത്തുന്നതാണെന്ന് സഭാനേതൃത്വം അറിയിച്ചു.

പരിശുദ്ധ പിതാവുമായി സിനഡ് കുര്‍ബാനയെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

15 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago