Categories: Diocese

സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ പരസ്യ വിമര്‍ശനം

സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ പരസ്യ വിമര്‍ശനം

നെയ്യാറ്റിന്‍കര ; കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ സ്‌ഥാപിച്ച മരക്കുരിശ്‌ വര്‍ഗ്ഗീയവാദികള്‍ സ്‌ഫോടനം നടത്തി നശിപ്പിച്ചിട്ടും സര്‍ക്കാര്‍ നിസംഗത തുടരുന്നതില്‍ രൂപതയുടെ ആശങ്ക രേഖപ്പെടുത്തിയാണ്‌ സര്‍ക്കുലര്‍ ആരംഭിക്കുന്നത്‌. ഇന്ന്‌ കേരള ലത്തീന്‍സഭ സമുദായ ദിനമായി ആചരിക്കുന്നെങ്കിലും നെയ്യാറ്റിന്‍കര രൂപത സമുദായ ദിനത്തിനൊപ്പം പ്രതിഷേധ ദിനമായും ആചരിക്കുന്നു .

കുരിശ്‌ തകര്‍ക്കുന്നതില്‍ വനം വകുപ്പിലെ വര്‍ഗ്ഗീയ വാദികളായ ചില ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്കുളളത്‌ ജനാധിപത്യ മതേരത്വ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണെന്നത്‌ ആശങ്ക പരത്തുന്നു.ആഗസ്റ്റ്‌ 28 ന്‌ കുരിശുമലയിലെ കുരിശുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട്  പോലീസിന്‌ പരാതി നല്‍കിയിട്ടും നടപടിയിയെടുത്തിട്ടില്ല.വര്‍ഗ്ഗീയവാദികളായ ചില ഉദ്യോഗസ്‌ഥരുടെ പിന്തുണയോടെ സ്‌ഫോടക വസ്‌തു വച്ച്‌ കുരിശിനെ തകര്‍ത്തിട്ടും സംഭവം നിസാരവല്‍ക്കരിക്കുന്ന സമീപനമാണ്‌ വനം വകുപ്പും പോലീസും കൈക്കൊണ്ടത്‌.

60 വര്‍ഷമായി തീര്‍ഥാടനം നടക്കുന്ന കുരിശുമലയെ തകര്‍ക്കാനായി വ്യാജ പ്രചരണങ്ങളും കളളക്കേസുകളും നിരവധിയായി എടുത്തുകൊണ്ട്‌ പ്രകോപനപരമായി തുടരുന്ന വനം വകുപ്പിന്റെ നടപടികളില്‍ ആശങ്ക നിലനിര്‍ത്തികൊണ്ടാണ്‌ സര്‍ക്കുലര്‍ അവസാനിക്കുന്നത്‌. കുരിശു തകര്‍ത്ത സംഭവത്തില്‍ തുടര്‍ പ്രക്ഷോപങ്ങള്‍ക്കും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago