Categories: Kerala

നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ സമാപനം

നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊൻമുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭംകുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍ ഇമ്മാനുവല്‍ കേളേജില്‍ സമാപനം. രൂപതയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും ആരംഭിച്ച് ബി.സി.സി.കളിലേക്കും തുടര്‍ന്ന് ഇടവകാ തലത്തിലുമായി മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട സിനഡല്‍ പ്രക്രിയക്കാണ് രൂപതാ തലത്തിലുളള ആശയ സമന്വയത്തിലൂടെ സമാപനമായത്.

കത്തോലിക്കാ സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ ആരംഭം ക്കുറിച്ച സിനഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായി നെയ്യാറ്റിൻകര രൂപതാ സിനഡും. ഇന്ന്  രാവിലെ രൂപതാ ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് രൂപതാ സിനഡിന് തുടക്കം കുറിച്ചത്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്താദാസ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, രൂപതാ ശുശ്രൂഷ കോ ഓർഡിനേറ്റര്‍ മോണ്‍.വിപി ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റര്‍ മോണ്‍.റൂഫസ്പയസലിന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

കുടുബസിനഡ് മുതല്‍ ഇടവകാ സിനഡുവരെ വിവിധ ദേവാലയങ്ങില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ നേശന്‍ ആറ്റുപുറം അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയ്ക്ക്‌ ‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ മോഡറേറ്ററായി.

നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊൻമുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

രൂപതാ സിനഡില്‍ നിന്ന് രൂപംകൊള്ളുന്ന ക്രോഡീകരിച്ച ആശയ സമന്വയ രേഖ കെ.ആര്‍.എല്‍.സി.സി.യ്ക്ക് കൈമാറുകയും, അവിടെനിന്ന് ഇന്ത്യന്‍ സിനഡിലേയ്ക്കും, ഭൂഖണ്ഡ സിനഡിലേയ്ക്കും അവിടെനിന്ന് ഒക്ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ആഗോള സഭാ സിനഡിന് കൈമാറുകയും ചെയ്യും.

vox_editor

Recent Posts

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

8 hours ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

16 hours ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

3 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 days ago