Categories: India

ഭാരത കത്തോലിക്കാ സഭക്ക് രണ്ട് പുതിയ കർദിനാൾമാർ

ആഗോള സഭക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുപത് പുതിയ കർദിനാൾമാരെയാണ് പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്...

ജോസ് മാർട്ടിൻ

ബാംഗ്ലൂർ: ഗോവ ദാമൻ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും സി.സി.ബി.ഐ. പ്രസിഡന്റും ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസുമായ ഫിലിപ്പുനേരി ഫെറേറോ (69), ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണീ പൂല (60) എന്നിവരെ കർദിനാളുമാരായി ഉയർത്തുമെന്ന് ഫ്രാൻസിസ് പാപ്പ 29 മെയ് 2022-ന് പ്രഖ്യാപിച്ചു. സ്ഥാനരോഹണം 2022 ആഗസ്റ്റ് 27 ശനിയാഴ്ച്ച നടക്കുമെന്ന് സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു.

1961നവംബർ 15-ന് ആന്ധ്രാപ്രദേശിലെ ചിന്ധുക്കൂറിൽ ജനിച്ച ആർച്ച്ബിഷപ്പ് അന്തോണീ പൂല കുർണൂൽ മൈനർ സെമിനാരി, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദീകപഠനം പൂർത്തിയാക്കി, 1992 ഫെബ്രുവരി 20-ന് തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 46-ാം വയസ്സിൽ 2008 ഫെബ്രുവരി 8-ന് കുർണൂൽ ബിഷപ്പായി നിയമിതനായി. പിന്നീട്, 59-ാം വയസ്സിൽ 2020 നവംബർ 19-ന് ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ ഹൈദരാബാദ് അതിരൂപതയുടെ പതിനൊന്നാമത് ആർച്ച്ബിഷപ്പായി നിയമിച്ചു.

1953 ജനുവരി 20-ന് ഗോവയിലെ അൽഡോണയിൽ ജനിച്ച ആർച്ച് ബിഷപ്പ് ഫിലിപ്പുനേറി ഫെറേറോ 1979 ഒക്ടോബർ 28-ന് തിരുപ്പട്ടം സ്വീകരിച്ചു. 1993 ഡിസംബർ 20-ന് നാൽപ്പതാം വയസ്സിൽ ഗോവ-ദാമൻ അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. പിന്നീട്, 1994 ഏപ്രിൽ 10-ന് ബിഷപ്പായി നിയമിതനായ ഇദ്ദേഹത്തെ 2003 ഡിസംബർ 12-ന് ഗോവ ദാമൻ മെട്രോപൊളിറ്റൻ ബിഷപ്പായും 2004 മാർച്ച് 21-ന് ആർച്ച് ബിഷപ്പായും, ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയാർക്കീസായും നിയമിച്ചു. സി.സി.ബി.ഐ.യുടെയും സി.ബി.സി.ഐ.യുടെയും വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.

ആഗോള സഭക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുപത് പുതിയ കർദിനാൾമാരെയാണ് പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago