Categories: Vatican

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ഒഴിവാക്കി ഫ്രാന്‍സിസ് പാപ്പാ

കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല. വ്യാഴാഴ്ച നടക്കുന്ന ദിവ്യകാരുണ്യ തിരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ്-19 മഹാമാരി വ്യാപനം തടയുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശ്വസികളുടെ എണ്ണം വളരെ പരിമിതപ്പെടുത്തി, പ്രദക്ഷിണമൊന്നുമില്ലാതെയാണ് ആരാധന തിരുകര്‍മ്മങ്ങള്‍ നടന്നത്.

വിവിധ വര്‍ഷങ്ങളായി ദിവ്യകാരുണ്യത്തിന്‍റെ തിരുനാളില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ പേപ്പല്‍ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വരുന്ന പാരമ്പര്യം നിലനിര്‍ത്തിയിരുന്ന പാപ്പാ, അവിടെ നിന്ന് റോമിലെ മരിയന്‍ ബസിലിക്കയിലേക്കു (മേരി മേജര്‍) നടത്തുന്ന പ്രദക്ഷിണത്തിലും വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.

കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലെ ദിവ്യകാരുണ്യ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, റോമിന് ചുറ്റുമുള്ള വിവിധ ഇടവകകളിലും പ്രദേശങ്ങളിലും ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഈ പാരമ്പര്യം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പകര്‍ച്ചവ്യാധി മൂലം പ്രദക്ഷിണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വളരെ പരിമിതമായ എണ്ണത്തിലുള്ള വിശ്വാസികളുമായാണ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചിരുന്നത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

10 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago