Categories: Kerala

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനം നീതിപൂര്‍വ്വകമല്ല; കെ.ആർ.എൽ.സി.ബി.സി.

നവംബര്‍ 26, 27 തീയതികളില്‍ നടന്ന സംഭവങ്ങളിൽ ദുരൂഹത നിലനില്ക്കുന്നതിനാല്‍ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം; ബിഷപ് ജോസഫ് കരിയിൽ

ജോസ് മാർട്ടിൻ

കൊച്ചി: തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനവും നിലപാടുകളും നീതിപൂര്‍വ്വകമല്ലായിരുന്നുവെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസ്താവന. ജീവല്‍ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തീരവാസികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാതെയും, അംഗീകരിക്കാതെയും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കെ.ആർ.എൽ.സി.ബി.സി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തോളം മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയാരഹിതമായിട്ടാണ് പെരുമാറിയതെന്നും നവംബര്‍ 26, 27 തീയതികളില്‍ നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷണത്തിന് വിധേയമാക്കുകയും സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യണമെന്ന് മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിലും സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോയുടെ പേരിലും സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസിന്റെ പേരിലും നീതീകരിക്കാനാവാത്തവിധം നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സംഭവ ദിവസം ആ സ്ഥലത്ത് സന്നിഹിതര്‍ പോലുമല്ലാതിരുന്ന മെത്രാന്മാരുടെയും, വൈദികരുടെയും, മത്സ്യത്തൊഴിലാളികളുടെയും പേരില്‍ ചുമത്തിയിട്ടുള്ള കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന അധികാരത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും ദുരുപയോഗം ഈ സംഭവങ്ങളിലും കാണാന്‍ കഴിയുന്നുണ്ടെന്നും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

18 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago