Categories: India

പുല്‍കൂട്ടിലെ ഉണ്ണി ഈശോയെ കാണാന്‍ രാഷ്ട്രപതി എത്തി

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ആനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.

അനില്‍ ജോസഫ്

ന്യൂ ഡല്‍ഹി : ക്രിസ്മസ് അഘോഷത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ സേക്രട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിച്ചാണ് രാഷ്ട്രപതി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ആനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. പുല്‍ക്കൂടുള്‍പ്പെടെയുളള അലങ്കാരങ്ങള്‍ വീക്ഷിച്ച് രാഷ്ട്രപതി കുട്ടികളുടെ കാരള്‍ ഗാനാലാപവും ആസ്വദിച്ചു. പുല്‍ക്കൂടിന് മുന്നില്‍ മെഴുകുതിരി തെളിച്ച് എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ അറിയിച്ചാണ് രാഷ്ട്രപതി മടങ്ങിയത്.

 

കുട്ടികള്‍ക്കായി ക്രിസ്മസ് സമ്മാനങ്ങളും രാഷ്ട്രപതി കരുതിയിരുന്നു.

ക്രിസ്മസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തില്‍ നമുക്ക് യേശുക്രിസ്തു നല്‍കിയ ദയയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഓര്‍ക്കാമെന്നും യേശുവിന്‍റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago