Categories: Kerala

അശാസ്ത്രീയമായ മാലിന്യസംസ്കരണം ജീവന് ഭീഷണി; കെ.സി.വൈ.എം.

ബ്രഹ്മപുരത്ത് ഉണ്ടായതെന്നും തീ അണച്ചു കൊണ്ട് മാത്രം ഇതിനു ശാശ്വത പരിഹാരമാവില്ല...

ജോസ് മാർട്ടിൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണ പ്രാന്റിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായ തീപിടുത്തം ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാക്കി മാറ്റിയ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

ദീർഘകാലത്തേക്ക് ജനങ്ങളുടെ ആരോഗ്യസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ദുരന്തമാണ് ബ്രഹ്മപുരത്ത് ഉണ്ടായതെന്നും തീ അണച്ചു കൊണ്ട് മാത്രം ഇതിനു ശാശ്വത പരിഹാരമാവില്ല എന്നും അഭിപ്രായപ്പെട്ടു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന അധ്യക്ഷൻ അഡ്വ. ഷെറി ജെ.തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനായി ശാസ്ത്രീയമായ, പ്രകൃതിക്ക് ഭീഷണി ഉയർത്താത്ത സാങ്കേതിക വിദ്യകൾ വിനിയോഗിക്കണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണത്തിൽ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

മുൻ രൂപതാ പ്രസിഡന്റ് ജോസഫ് ദിലീപ്, മുൻ രൂപതാ ഭാരവാഹി ജോസഫ് സുമിത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

രൂപത ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ് ഡാനിയ ആന്റെണി, അരുൺ ആന്റെണി, സനു ദാസ്, നിഖിൽ ആൻഡ്രൂസ്, ഫ്രഡ്ഡി ഗാസ്പർ, സൂസൻ സാംസൺ, രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെ.സി.വൈ.എം. പ്രവർത്തകർ പ്രതിഷേധസംഗമത്തിൽ പങ്കെടുത്തു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago