Categories: Diocese

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം. ഇടവകയിലെ 21 ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ സെന്റ്‌ സെബാസ്റ്റ്യൻ ഹാളിൽ നിന്ന്‌ ആരംഭിച്ച പതാക പ്രയാണത്തിൽ നൂറുകണക്കിന്‌ വിശ്വാസികൾ പങ്കെടുത്തു തുടർന്ന്‌ ഇടവക വികാരി ഫാ. ജോയിമത്യാസ്‌ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു.

തിരുനാൾ ആരംഭ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര റീജിയൻ  കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസ്‌ മുഖ്യ കാർമ്മികത്വം വഹിച്ചു. ബിഷപ്‌ ഡോ.സാമുവൽ മാർ ഐറേനിയസ്‌ വചന പ്രഘോഷണം കർമ്മം നിർവ്വഹിച്ചു. തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട്‌ റീജിയന്‍ കോ ഓർഡിനേറ്റർ മോൺ. റൂഫസ്‌ പയസ്‌ലിൻ, ഡോ. നിക്സൺ രാജ്‌, ഫാ. എസ്‌. എം. അനിൽകുമാർ,  ഡോ. ക്രിസ്‌തുദാസ്‌ തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്‌, ഫാ. വൽസലൻ ജോസ്‌, ഡോ. ആർ.പി. വിൻസെന്റ്‌ തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.

മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 27-ന്‌ വൈകിട്ട്‌ ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച വൈകിട്ട്‌ 6.30 ന്‌ തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ  എച്ച്‌. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണവും നടത്തും. തുടർന്ന്‌ സ്‌നേഹ വിരുന്ന്‌.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

15 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago