Categories: Diocese

അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങൾ സഭയുടെ ചാലക ശക്‌തി: ഡോ. ഗ്രിഗറി ആർ ബി

അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങൾ സഭയുടെ ചാലക ശക്‌തി: ഡോ. ഗ്രിഗറി ആർ ബി

നെയ്യാറ്റിൻകര: അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങളാണ്‌ (ബി.സി.സി. യൂണിറ്റുകൾ) ലത്തീൻ സഭയുടെ ചാലക ശക്‌തിയായി പ്രവർത്തിക്കുന്നതെന്ന്‌ ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ ഡോ. ഗ്രിഗറി ആർ ബി.

ഇടവകകളിലെ അടിസ്‌ഥാന ക്രൈസ്‌തവ സമൂഹങ്ങളെ പ്രവർത്തനക്ഷമമാക്കേണ്ട വലിയ ചുമതല ശുശ്രൂഷ കോ ഓർഡിനേറ്റർമാർക്കുണ്ടെന്ന്‌ അദേഹം പറഞ്ഞു. നെയ്യാറ്റിൻകര രൂപതയിൽ  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോ ഓർഡിനേറ്റർമാർക്കുളള ക്ലാസ്‌ പത്താംങ്കല്ല്‌ തിരുഹൃദയ ദേവാലയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം. മിഷൻ കോൺഗ്രസിന്റെ ആശയങ്ങൾ ബി.സി.സി. യൂണിറ്റുകൾ വഴി വിശ്വാസ സമൂഹത്തിലേക്ക്‌ എത്തിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

ബി.സി.സി. യൂണിറ്റുകളിൽ ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ പങ്കും ഇടവകാ രൂപതാ പ്രവർത്തനങ്ങളുടെ ചാലക ശക്‌തിയായി ശുശ്രൂഷാ കോ ഓർഡിനേറ്റർമാർ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ്‌ തറയിലും ക്ലാസെടുത്തു.

വിവിധ ഇടവകളിൽ നിന്നുളള 150 തിലധികം ശുശ്രൂഷ കോ ഓർഡിനേറ്റർമാർ ക്ലാസിൽ പങ്കെടുത്തു. വിവിധ ആനിമേറ്റർമാരുടെ നേതൃത്വത്തിൽ ഫൊറോന അടിസ്‌ഥാനത്തിൽ ചെറു ചർച്ചകളോടെയാണ്‌ പരിപാടി സമാപിച്ചത്‌. രൂപതാ ബി.സി.സി. എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഫാ. അജീസ്‌ ക്രിസ്‌തുദാസ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കി

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago