Categories: Diocese

നിഡ്‌സ്‌ വാർഷികത്തിന്‌ തുടക്കമായി: വാർഷികത്തിന്റെ ഭാഗമായി രക്‌തദാന ക്യാമ്പിനും, വിപണനമേളക്കും തുടക്കമായി

നിഡ്‌സ്‌ വാർഷികത്തിന്‌ തുടക്കമായി: വാർഷികത്തിന്റെ ഭാഗമായി രക്‌തദാന ക്യാമ്പിനും, വിപണനമേളക്കും തുടക്കമായി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ (ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി) 22 ാംമത്‌ വാർഷികം “ജ്വലനം 2018”- ന്‌ തുടക്കമായി. നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്റെറിൽ പരിപാടി ഉദ്‌ഘാടനം ചെയ്യ്‌തു.

സാധാരണക്കാരന്റെ ജീവിതത്തെ സഹായിക്കുന്ന സാമൂഹ്യാധിഷ്‌ടിത പരിപാടികൾ നാട്ടിൽ നടപ്പിലാക്കണമെന്ന്‌ ബിഷപ്‌ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. അപരനെ കൂടെ കൈപിടിക്കുന്ന സാഹോദര്യം സമൂഹത്തിലും കുടുംബങ്ങളിലും പരിശീലിക്കണമെന്ന്‌ ബിഷപ്‌ കൂട്ടിച്ചേർത്തു. രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഡ്‌സ്‌ ഡയറക്‌ടർ ഫാ. എസ്‌.എം. അനിൽകുമാർ, അസിസ്റ്റന്റ്‌ ഡയറക്‌ടർ ഫാ. രാഹുൽ ബി. ആന്റോ, ലിനു ജേക്കബ്‌, ശാലിനി, പ്രമോദ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും വിപണന മേളയും കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിൻസെന്റ്‌ കെ. പീറ്റർ ഉദ്‌ഘാടനം ചെയ്യ്‌തു.

ഇന്ന്‌ ഉച്ചക്ക്‌ നടക്കുന്ന സമാപന പൊതു സമ്മേളനം ശശി തരൂർ എം.പി. ഉദ്‌ഘാടനം ചെയ്യും. ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ്‌,  ചെയർപേഴ്‌സൺ ഡബ്ല്യൂ. ആർ. ഹീബ, ബ്ലോക്ക്‌ പ്രസിഡന്റ്‌ സലൂജ, സി.എസ്‌.ബി. നെയ്യാറ്റിന്‍കര ബ്രാഞ്ച്‌ മാനേജർ ജേക്കബ്‌ തോമസ്‌, കൗൺസിലർ ഗ്രാമം പ്രവീൺ, ഫാ. ഷാജ്‌ കുമാർ, കെ.എൽ.സി.എ. പ്രസിഡന്റ്‌ ഡി. രാജു, എൻ. ദേവദാസ്‌ തുടങ്ങിയവർ പ്രസംഗിക്കും.

യോഗത്തിൽ പത്‌മശ്രീ ജേതാവ്‌ കെ. ലക്ഷ്‌മികുട്ടി അമ്മയെ ആദരിക്കും.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

20 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago