Categories: Diocese

നിഡ്‌സ്‌ വാർഷികത്തിൽ അപൂർവ്വയിനം കാച്ചിലുകൾ

നിഡ്‌സ്‌ വാർഷികത്തിൽ അപൂർവ്വയിനം കാച്ചിലുകൾ

നെയ്യാറ്റിന്‍കര: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന നിഡ്‌സ്‌ വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ അപൂർവ്വയിനം കാച്ചിലുകളുമായി മുളളുവിള നിഡ്‌സ്‌ യൂണിറ്റ്‌ വ്യത്യസ്‌തമായി. സങ്കരയിനത്തില്‍പെട്ട ആഫ്രിക്കൻ കാച്ചിലുകളും കേരളത്തിന്റെ കാലാവസ്‌ഥയിൽ വിളയുന്ന പ്രത്യേക ഇനം കാച്ചിലുകളുമാണ്‌ പ്രദർശനത്തിൽ ഇടം നേടിയത്‌.

സങ്കരയിനത്തിൽപ്പെട്ട ഒരു ആഫ്രിക്കൻ കാച്ചിലിന് 100 കിലോയോളം തൂക്കമുണ്ടെന്നതാണ്‌ പ്രത്യേകത. പ്രദർശനത്തിന്റെഭാഗമായി കൂവ ,ചെറുകിഴങ്ങ്‌ , മധുരകിഴങ്ങ്‌ എന്നിവയുടെ വിഭവങ്ങൾ  ഉൾപ്പെടുത്തി ഭക്ഷ്യ മേളയും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്‌. ചേന, ചക്ക – പായസ മേളയും ഇതിനോടൊപ്പം യൂണിറ്റ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

ശ്രീകാര്യത്തെ കിഴങ്ങ്‌ ഗവേഷണ കേന്ദ്രത്തിൽ നിന്ന്‌ വാങ്ങിയ കാച്ചിൽ വിത്തുകൾ നിഡ്‌സ്‌ യൂണിറ്റിലൂടെ വിതരണം ചെയ്താണ്‌ കാച്ചിൽ വിളയിച്ചെടുത്തതെന്ന്‌ യൂണിറ്റ്‌ സെക്രട്ടി സഹദേവൻ പറഞ്ഞു. കഴിഞ്ഞ വർഷം 135 കിലോയുളള കാച്ചിൽ വിളയിച്ചെടുത്ത്‌ ചരിത്രം സ്രഷ്‌ടിച്ച യൂണിറ്റ്‌ ഇത്തവണ കൂടുതൽ കിഴങ്ങ്‌ വിഭവങ്ങളുമായാണ് പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നത്‌. മുളളുവിള യൂണിറ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന്‌ നിഡ്‌സ്‌ ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 hour ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago