Categories: Diocese

കുരിശുമല നൽകുന്നത്‌ സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം: കർദിനാൾ ക്ലിമിസ്‌ കാതോലിക്കാ ബാവ

കുരിശുമല നൽകുന്നത്‌ സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം: കർദിനാൾ ക്ലിമിസ്‌ കാതോലിക്കാ ബാവ

സ്വന്തം ലേഖകന്‍ 

വിതുര: കുരിശുമല നൽകുന്നത്‌ സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമെന്ന്‌ മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ്‌ കാതോലിക്കാ ബാവ.

തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ നന്‍മയുടെ കുരിശ്‌ പൂക്കുന്നത്‌ കാണാൻ സാധിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കുരിശിന്റെ മഹത്വം കുരിശ്‌ സ്‌ഥാപിച്ച ആളിലൂടെയല്ല കുരിശിൽ കിടന്ന്‌മരിച്ചവനിലൂടെയാണെന്നും കർദിനാൾ പറഞ്ഞു.

ബോണക്കാട്‌ കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭാ ഐക്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. തീർത്ഥാകരായെത്തുന്നവരുടെ പ്രാർത്ഥന “നാഥാ നിന്റെ കുരിശിന്റെ മഹത്വം ഈ മണ്ണിൽ പ്രാകാശിക്കുന്നത്‌ കാണണമെന്നാവണം,” ദൈവം തരുന്ന നന്‍മൾ ഒരിക്കലും മുൻകൂട്ടികാണാൻ കഴിയില്ലെന്നും സത്യം മാത്രമേ ജയിക്കൂ എന്നും കർദിനാൾ കൂട്ടിച്ചേർത്തു. ആദ്യമായി ബോണക്കാട്‌ കുരിശുമലയിലെത്തുന്നതിന്റെ സന്തോഷവും കർദിനാൾ യോഗത്തിൽ അറിയിച്ചു.

നെടുമങ്ങാട്‌ റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ്‌ പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. അനൂപ്‌ കളത്തിത്തറ, കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണൂർ, ഫാ. ജോൺ അരീക്കൽ, ഫാ. ഷാജ്‌കുമാർ, ദക്ഷിണ കേരള മഹായിടവക ക്രിസ്‌തീയ വിദ്യാഭ്യസ സമിതി ഡയറക്‌ടർ റവ. ഫാ. ജെ. ജയരാജ്‌, ലക്ഷ്‌മി എസ്റ്റേറ്റ്‌ മാനേജർ ഫാ. സിബിൻ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു. കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആല്‍റ്റിസ്‌, എസ്‌.സി.എസ്‌.റ്റി.ബി.സി. കമ്മിഷൻ സെക്രട്ടറി എൻ ദേവദാസ്‌, സിസ്റ്റർ എലിസബത്ത്‌, ജോയി വിതുര തുടങ്ങിയവർ പ്രസംഗിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago