Categories: Diocese

വിശുദ്ധ വാരത്തിന്‌ നാളെ തുടക്കം; ഓശാന ഞായറിന്റെ നിറവിൽ ദേവാലയങ്ങൾ

വിശുദ്ധ വാരത്തിന്‌ ഇന്ന്‌ തുടക്കം; ഓശാന ഞായറിന്റെ നിറവിൽ ദേവാലയങ്ങൾ

നെയ്യാറ്റിൻകര: പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിന്‌ നാളെ തുടക്കമാവും. ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത്‌ സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക്‌ നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ  നാളെ  ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിക്കും.

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക്‌ രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 7-ന്‌ പരിശുദ്ധ മാതാവിന്റെ കുരിശടിയില്‍ ബിഷപ്‌ കുരുത്തോല ആശീർവദിച്ച്‌ വിശ്വാസികൾക്ക്‌ നൽകും. തുടർന്ന്‌ ബസ്റ്റാന്റ്‌ ജംഗ്‌ഷൻ വഴി ആലുമ്മൂട്‌ ജംഗ്‌ഷനിൽ പോയി കോൺവെന്റ്‌ റോഡ്‌ വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന്‌ നടക്കുന്ന ആഘോഷമായി ദിവ്യബലിക്കും ബിഷപ്‌ മുഖ്യകാർമികത്വം വഹിക്കും. വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ഇടവക വികാരി മോൺ. വി. പി. ജോസ്‌ തുടങ്ങിയവർ സഹകാർമ്മികരാവും.

തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ്‌ കെ. പീറ്റർ മുഖ്യ കാർമികത്വം വഹിക്കും.

മറ്റു തീർത്ഥാടന കേന്ദ്രങ്ങളായ കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിൽ ഫാ. വത്സലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്‌. എം. അനിൽകുമാറും വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ ഫാ. പി. ഇഗ്നേഷ്യസും മുഖ്യകാർമികരാവും.

പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ്‌ തോമസ്‌ മാർ യൂസേബിയൂസ്‌ പനച്ചമൂട്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകും

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago