Categories: India

ആ​ർ​ച്ച് ബി​ഷ​പ്പ് ഏ​ബ്ര​ഹാം വി​രു​ത്തകു​ള​ങ്ങ​ര കാ​ലം ചെ​യ്തു

ആ​ർ​ച്ച് ബി​ഷ​പ്പ് ഏ​ബ്ര​ഹാം വി​രു​ത്തകു​ള​ങ്ങ​ര കാ​ലം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി:

ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്നു പുലർച്ചെ ഡൽഹിയിലെ സി.ബി.സി.ഐ. ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയതായിരുന്നു. ഇന്നു പുലർച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്.

കല്ലറ പുത്തൻപള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ ഒൻപതു മക്കളിൽ നാലാമനുമാണ് ഡോ. വിരുതുകുളങ്ങര. 1943 ജൂൺ അഞ്ചിനായിരുന്നു ‘ചെറിയ ബിഷപ്’ എന്നറിയപ്പെടുന്ന ഡോ. വിരുതുകുളങ്ങരയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960-ൽ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു.

1969 ഒക്‌ടോബർ 28-നു മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം കത്തീഡ്രൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. 1977 ജൂലൈ 13-നു മെത്രാഭിഷേകം നടന്നു. 1998 ഏപ്രിൽ 22 മുതൽ നാഗ്‌പൂർ അതിരൂപതയുടെ ആർച്ച്‌ബിഷപ്പായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം വല്ലാർപാടത്തു നടന്ന മിഷൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിസ്മരണീയമായിരുന്നു..

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago