Categories: Diocese

നെയ്യാറ്റിൻകര രൂപതാ ദിനാഘോഷം നാളെ ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ; രൂപതാ തല യുവജന വർഷ പ്രഖ്യാപനം ബിഷപ്‌ നിർവ്വഹിക്കും

നെയ്യാറ്റിൻകര രൂപതാ ദിനാഘോഷം നാളെ ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ; രൂപതാ തല യുവജന വർഷ പ്രഖ്യാപനം ബിഷപ്‌ നിർവ്വഹിക്കും

സ്വന്തം ലേഖകന്‍

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 22- ാമത്‌ രൂപതാ ദിനാഘോഷം നാളെ. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ ഇത്തവണ ലളിതമായ ചടങ്ങുകളോടെയാണ്‌ രൂപതാ ദിനാഘോഷം നടക്കുന്നത്‌.

ജനംസംഖ്യാ അടിസ്‌ഥാനത്തിൽ മുബൈ കഴിഞ്ഞാൽ അടുത്ത സ്‌ഥാനമുളള തിരുവനന്തപുരം അതിരൂപതയെ 1996- ലാണ്‌ അന്ന്‌ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ വിഭജിച്ച്‌ നെയ്യാറ്റിൻകര രൂപത സ്‌ഥാപിച്ചത്‌. നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്‌ താലൂക്കുകളിലായി വ്യാപിച്ച്‌ കിടക്കുന്ന രൂപതയിൽ നിലവിൽ 2 ലക്ഷത്തോളം വിശ്വാസികളുണ്ട്‌. 1497 ചതുരശ്ര കിലോമീറ്ററാണ്‌ രൂപതയുടെ വിസ്‌തൃതി. നാളെ ഉച്ചക്ക്‌ 2.30-ന്‌ രൂപതാ മെത്രാൻ ഡോ. വിൻസെന്റ്‌ സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയാണ്‌ മുഖ്യ ചടങ്ങ്‌.

വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്‌, നെടുമങ്ങാട്‌ റീജിയൻ കോ-ഓർഡിനേറ്റർ മോൺ. റുഫസ്‌ പയസ്‌ലിൻ, കാട്ടാക്കട റീജിയന്‍ കോ- ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ്‌ കെ പീറ്റര്‍
 ചാൻസിലർ ഡോ. ജോസ്‌ റാഫേല്‍ ,ജുഡീഷ്യൽ വികാർ ഡോ. സെൽവരാജൻ തുടങ്ങിയവർ സഹകാർമ്മികരാവും.

തുടർന്ന്‌ ആഗോള കത്തോലിക്കാ സഭ യുവജനവർഷം ആചരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിലെ യുവജന വർഷ പ്രഖ്യാപനവും, തുർന്ന്‌ യുവജന വർഷ ലോഗോ പ്രകാശനവും നടക്കും. യുവജന വർഷ കർമ്മ പദ്ധതിയുടെ പ്രഖ്യാപനം രൂപതാ ബിഷപ്‌ നിർവ്വഹിക്കും.

രൂപതയിലെ 247 ദേവാലയങ്ങളിലെ പാരിഷ്‌ കൗൺസിൽ അംഗങ്ങൾ 11 ഫൊറോനകളിൽ നിന്നുളള എൽ.സി.വൈ.എം. പ്രസിഡന്റുമാരും പ്രവർത്തകരും, കെ.എൽ.സി.എ., കെ.എൽ.സി.ഡബ്ല്യൂ.എ., തുടങ്ങി വിവിധ സംഘടനകളുടെ പ്രതി നിധികളും രൂപതാ ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന്‌ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ അറിയിച്ചു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago