Categories: Diocese

22ാ മത്‌ രൂപതാ ദിനം ആഘോഷിച്ച്‌ നെയ്യാറ്റിൻകര രൂപത

22ാ മത്‌ രൂപതാ ദിനം ആഘോഷിച്ച്‌ നെയ്യാറ്റിൻകര രൂപത

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ 22- ാമത്‌ രൂപതാ ദിനം ആഘോഷിച്ചു. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ ലളിതമായ ചടങ്ങുകളോടെയാണ്‌ ഇത്തവണ രൂപതാ സ്‌ഥാപന ദിനം ആഘോഷിച്ചത്‌. രൂപതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതയുടെ മധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പിന്റെ മാതൃക പിൻചെല്ലുവാൻ എല്ലാ വിശ്വാസികളും കടപ്പെട്ടവരാണെന്ന്‌ ദിവ്യബലിയിൽ നൽകിയ സന്ദേശത്തിൽ ബിഷപ്‌ പറഞ്ഞു.

തൊഴിലാളികളുടെ മധ്യസ്‌ഥനാണ്‌ യൗസേപ്പെങ്കിലും നമ്മുടെ നാട്ടിൽ പരസ്യമായി പാടത്ത്‌ പണിയെടുക്കുന്നതും കൂലിപണി ചെയ്യുന്നതും കുറച്ചിലായികാണുന്ന വലിയൊരു സമൂഹം ഇപ്പോഴും ഉണ്ടെന്നും ലോകത്തിലെ മറ്റ്‌ രാജ്യങ്ങളിൽ കൂലിപ്പയെടുക്കുന്നവരെ പരിഗണിക്കുന്നത്‌ പോലെ നമ്മുടെ നാട്ടിൽ അവർക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും ബിഷപ്‌ പറഞ്ഞു.

രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ചാൻസിലർ ഡോ. ജോസ്‌ റാഫേൽ, നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്‌, ജുഡിഷ്യൽ വികാർ ഡോ. സെൽവരാജൻ തുടങ്ങിയവർ സഹകാർമ്മികരായി.

രൂപതാ എൽ.സി.വൈ.എം. ന്റെ നേതൃത്വത്തിലായിരുന്നു പൊന്തിഫിക്കൽ ദിവ്യബലിക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തപ്പെട്ടത്.

രൂപതാ ദിനാഘോഷ ചിത്രങ്ങള്‍

vox_editor

Recent Posts

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

55 mins ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

10 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

11 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

11 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

11 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago