Categories: Kerala

കെ.സി.വൈ.എം. ന്റെ ‘ക്ലീൻ കാസർകോട്‌’ പദ്ധതിക്ക്‌ തുടക്കം

കെ.സി.വൈ.എം. ന്റെ 'ക്ലീൻ കാസർകോട്‌' പദ്ധതിക്ക്‌ തുടക്കം

കാസർകോട്: തലശ്ശേരി അതിരൂപതയിലെ കാസർകോട് റീജൻ കെ.സി.വൈ.എം, എസ്.എം.വൈ.എം. പ്രവർത്തകർ നടപ്പാക്കുന്ന ശുചിത്വ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം. കാസർകോട് ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കാസർകോട് ജില്ലയിലെ നാല് ഫൊറോനകൾ ചേർന്നു നടപ്പാക്കുന്ന ഈ പദ്ധതി ജില്ലയിലെ പതിനഞ്ചോളം പൊതു ഇടങ്ങൾ ശുചികരിച്ചു കൊണ്ട് ഡിസംബറിൽ പൂർത്തിയാവും.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നടന്ന ബോധവൽക്കരണ റാലി മോൺ. ജോർജ് എളൂക്കുന്നേൽ ഫ്ലാഗ്ഓഫ് ചെയ്തു. സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു.

കാസർകോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മോൺ. ജോർജ് എളൂക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അബ്‌ദുൽ ജലീൽ, ഫാ. സോണി വടശ്ശേരി, ഇമ്മാനുവൽ സിൽക്‌സ് പി.ആർ.ഒ. എം. നാരായണൻ, ജെ.സി.ഐ. പ്രസിഡന്റ് വി. അഭിഷേക്, ബിജോ അമ്പാട്ട്, ഷോബി തോമസ്, ടോണി സി. ജോസഫ്, കിരൺ വടക്കേൽ, സന്തോഷ് മാത്യു, എബിൻ ഷാജു എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടം ജൂൺ ആദ്യവാരം തുടങ്ങും.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

19 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

23 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago