Categories: Kerala

തീ​ര​ദേ​ശ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: കെ.എ​ൽ.സി​.എ.

തീ​ര​ദേ​ശ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: കെ.എ​ൽ.സി​.എ.

ആ​ല​പ്പു​ഴ: വാ​ട​പ്പൊ​ഴി​യു​ടെ തീ​ര​ത്ത് വാ​ട​യ്ക്ക​ൽ മി​സിം​ഗ് ലി​ങ്ക് റോ​ഡ് നി​ർ​മി​ച്ച് തീ​ര​ദേ​ശ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കെ.എൽ​.സി​.എ. ആ​ല​പ്പു​ഴ രൂ​പ​ത ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തീ​ര​ദേ​ശ ഹൈ​വേ ആ​ലോ​ച​നാ​യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മി​സിം​ഗ് ലി​ങ്ക് റോ​ഡി​ന് കേ​വ​ലം 300 മീ​റ്റ​ർ നീ​ള​മേ​യു​ള്ളൂ. ഇ​വി​ടെ റോ​ഡ് നി​ർ​മി​ക്കാ​ൻ സി​.ആ​ർ​.ഇ​സെ​ഡി.ന്‍റെ അ​നു​മ​തി​യു​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളും എ​തി​ര​ല്ല. തീ​ര​ദേ​ശ ഹൈ​വേ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് 2017 ഡി​സം​ബ​ർ നാ​ലി​ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ന്ന ല​ത്തീ​ൻ സ​മു​ദാ​യ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി നോ​ട്ടീ​സും വി​ത​ര​ണം ചെ​യ്തു.

മു​മ്പ് യു.ഡി​.എ​ഫ്. ഭ​ര​ണ​ത്തി​ൽ ചെ​യ്യാ​തി​രു​ന്ന​ത് എ​ൽ​.ഡി.എ​ഫ്. ചെ​യ്യു​മെ​ന്നു​റ​പ്പും ന​ൽ​കി. പ​ക്ഷേ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തീ​ര​ദേ​ശ ഹൈ​വേ​യു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ​സ​മ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മി​സിം​ഗ് ലി​ങ്ക് റോ​ഡി​ന്‍റെ ഗ​തി​മാ​റ്റി നി​ർ​ധ​ന​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​വും പ​റ​വൂ​ർ ഷാ​പ്പ് ജം​ഗ്ഷ​നി​ലും പ​ന​ച്ചു​വ​ട്ടി​ലും ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ച്ച് തീ​ര​ദേ​ശ​ഹൈ​വേ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കവും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട്ട​യാ​ൽ കെ.എൽ​.സി​.എ. ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ബേ​ർ​ളി വേ​ലി​യ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി​മോ​ൻ ച​ക്കാ​ല​ത്ത​റ, സാ​ബു വി. ​തോ​മ​സ്, പി.​ജി. ജോ​ണ്‍​ബ്രി​ട്ടോ, ഹെ​ല​ൻ എ​വ്ദോ​സ്, ജോ​സ് അ​റ​യ്ക്ക​ൽ, സോ​ണി ക​ള​ത്തി​ൽ, സ​ക്ക​റി​യ മോ​ൻ​സി, സാം​സ​ൻ പ​ന​യ്ക്ക​പു​ര​യ്ക്ക​ൽ, ബേ​ബി ജോൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

21 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago