Categories: India

തൂത്തുക്കുടി വെടിവെയ്പ്പ് – ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.

തൂത്തുക്കുടി വെടിവെയ്പ്പ് - ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.

സ്വന്തം ലേഖകൻ 

എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭിക്കണമെന്ന് കെ.ആർ.എൽ.സി.സി. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംരക്ഷണവും സമാധാനവും എല്ലാവിഭാഗങ്ങളെയും പോലെ ക്രൈസ്തവരുടെയും അവകാശമാണെന്ന് കെ.ആർ.എൽ.സി.സി. ഓർമ്മിപ്പിക്കുന്നു.

കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫാ. അഗസ്റ്റിൻ മുള്ളൂർ. ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ആൻറണി നൊറോന എന്നിവർ പ്രസംഗിച്ചു.

രാഷ്ട്രപതിക്കും തമിഴ്നാട് സർക്കാരിനു൦ കെ.ആർ.എൽ.സി.സി. പ്രതിഷേധ സന്ദേശം അയക്കുകയും ചെയ്തു.

ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവരികയായിരുന്ന സമരത്തിന്റെ നൂറാം നാൾ പ്രതിഷേധിച്ചവർക്കുനേരെ പോലീസ് നടത്തിയ  വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

തൂത്തുകുടി രൂപതയിലെ വൈദികനായ ഫാ. ജയശീലനു൦ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി ശ്രീ ഇടപ്പാടി കെ പളനിസാമി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

6 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

15 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

15 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

16 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

16 hours ago