Categories: Diocese

“ഒരു വീട്ടിൽ ഒരു മരം” പദ്ധതിയുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോനാ സമിതി

"ഒരു വീട്ടിൽ ഒരു മരം" പദ്ധതിയുമായി കെ.എൽ.സി.എ. ബാലരാമപുരം ഫെറോനാ സമിതി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം ഫെറോന കെ.എൽ.സി.എ. സമിതി സംഘടിപ്പിച്ച “ഒരു വീട്ടിൽ ഒരു മരം” പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. M. വിൻസന്റ് MLA നിർവ്വഹിച്ചു.

ജൂൺ 5-ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് KLCAബാലരാമപുരം സോണൽ സമിതിയെ ‘പരിസ്ഥിതി സൗഹൃദ സോണലായി മാറ്റുക’ എന്ന ലക്ഷ്യവുമായി ബാലരാമപുരം ഫെറോനയിലെ ഓരോ വീട്ടിലും ഒരു മരം വീതം വെച്ച് പിടിപ്പിക്കുകയാണ്. 3000 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചുകൊണ്ടാണ്  “ഒരുവീട്ടിൽ ഒരുമരം” പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

പ്രസ്തുത പദ്ധതിയുടെ സോണൽ തല ഉദ്ഘാടനം ജൂൺ 3 ഞായറാഴ്ച രാവിലെ 11 മണിക്ക് കിടാരക്കുഴി യൂണിറ്റിൽ ബഹു: ശ്രീ. M. വിൻസൻറ് MLA നിർവ്വഹിച്ചു. സോണൽ പ്രസിഡന്റ്  ശ്രീ. വികാസ് കുമാർ N.V. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയി. സി സ്വാഗതം ആശംസിച്ചു. റവ. ഫാ. ജോർജ്ജുകുട്ടി ശാശ്ശേരിൽ വൃക്ഷതൈ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു.

മുൻ രൂപതാ പ്രസിഡന്റ് –  സംസ്ഥാന കൗൺസിൽ അംഗവുമായ ശ്രീ. ജെ. സഹായ ദാസ് സന്ദേശം നൽകി. സംസ്ഥാന കൗൺസിൽ അംഗമായ ശ്രീ. S. ബാലയയ്യൻ, കോൺക്ലിൻ ജിമ്മി ജോൺ, മരിയ ജസീന്ത, സജിത.S, ബിനു.S, സജുകുമാർ V.R, വിജു. K തുടങ്ങിയവർ സംസാരിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

18 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago