Categories: Diocese

കട്ടക്കോട് ഫൊറോനയിലെ എസ്. എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുവാൻ ”ബ്ലോസ്സം-2018”

കട്ടക്കോട് ഫൊറോനയിലെ എസ്. എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുവാൻ ''ബ്ലോസ്സം-2018''

പ്രിൻസ് കുരുവിൻമുകൾ

കട്ടക്കോട്: ഫൊറോനയിൽ നിന്ന് എസ്.എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുന്നതിലേക്കും, യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിലേക്കുമായി കട്ടക്കോട് ഫൊറോനയിലെ എൽ.സി.വൈ.എം – നിഡ്സ് സമിതികൾ സംയുക്തമായി സംഘടിപ്പിച്ച ”ബ്ലോസ്സം-2018” ഫൊറോന വികാരി റവ. ഫാ. റോബർട്ട് വിൻസന്റ് ഉദ്ഘാടനം ചെയ്തു.

”ബ്ലോസ്സം-2018” ന്റെ ഭാഗമായി,
“യുവകർഷകർ ഇന്നിന്റെ ആവശ്യം” എന്ന വിഷയത്തിൽ കുടപ്പനക്കുന്ന് കൃഷി ആഫീസർ ഷിനുവും, “കെ.സി.വൈ.എം – എൽ.സി.വൈ.എം.” എന്ന വിഷയത്തിൽ എൽ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ജോണിയും ക്ലാസുകൾ നയിച്ചു.

എൽ.സി.വൈ.എം. ഫൊറോന ഡയറക്ടർ ഫാ. എ.എസ്. പോൾ മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ അനുമോദിച്ചു.

എൽ.സി.വൈ.എം. രൂപത ജനറൽ സെക്രട്ടറി പ്രമോദ് കുരിശുമല പുതിയ അംഗങ്ങളെ എൽ.സി.വൈ.എം. ലേക്ക് സ്വാഗതം ചെയ്തു.

നിഡ്സ് ഫൊറോന കോർഡിനേറ്റർ ഫാ. അജി അലോഷ്യസ് +2 വിജയികളെ അനുമോദിക്കുകയും, കാർഷികമനോഭാവം വളർത്തുന്നതിന്റെ അടയാളമായി വിത്തുകൾ വിതരണം നടത്തുകയും ചെയ്തു.

എൽ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് സുബി, ഫാ. സൈമൺ പീറ്റർ, ആനിമേറ്റർ ഷിബു തോമസ്, സിസ്റ്റർ മഞ്ചു എന്നിവർ ആശംസകളർപ്പിച്ചു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago