Categories: Daily Reflection

ആകുലത മാറ്റി പ്രത്യാശയിൽ ജീവിക്കുക!

ആകുലത മാറ്റി പ്രത്യാശയിൽ ജീവിക്കുക!

2 ദിന. – 24:17-25
മത്താ. – 6:24-34

“നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിന്റെ ക്‌ളേശം മതി”. 

നാളയെക്കുറിച്ച് ആകുലപ്പെടാതെ പ്രത്യാശയിൽ ജീവിക്കുക. പ്രത്യാശ സന്തോഷവും, സമാധാനവും നൽകുമ്പോൾ; ആകുലത വേദനയും, നഷ്ടവും നൽകുന്നു. ജീവിതത്തിൽ ആകുലത നഷ്ടമല്ലാതെ ഒരു നേട്ടവും നൽകുന്നില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. കിട്ടാത്തവയിൽ ആകുലപ്പെട്ടിട്ട് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹത്തെ നഷ്ടപ്പെടുത്തരുത്. നമ്മെ സ്നേഹിക്കുന്ന, നമ്മെ പൂർണ്ണമായി അറിയുന്ന ദൈവത്തോട്  നമ്മുടെ പ്രശ്നങ്ങൾ പങ്കുവെച്ച് ജീവിക്കുമ്പോൾ ജീവിതത്തിലെ ആകുലത മാറ്റാൻ സാധിക്കും.

സ്നേഹമുള്ളവരെ, നല്ല ചിന്തയിൽ കൂടി സന്തോഷപൂർണ്ണമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.  പ്രശ്നങ്ങളില്ലാത്ത ജീവിതമോ, സ്ഥലമോയില്ല.  പ്രശ്നങ്ങൾക്കെല്ലാം ആകുലപ്പെട്ടു ജീവിക്കുമ്പോൾ, ശാരീരികമായും മാനസികമായും നഷ്ടം മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ ആകുലതയുടെ കൂമ്പാരമായ ജീവിതത്തിൽ സമാധാനമോ, സന്തോഷമോ കിട്ടില്ല.

മനുഷ്യസഹജമാണ് ആകുലപ്പെടുക എന്നത്.  ജീവിതത്തിൽ ആഗ്രഹിച്ചവ കിട്ടിയില്ലെങ്കിലോ, ഉദ്ദേശിച്ച രീതിയിൽ ജീവിക്കാൻ സാധിക്കുന്നില്ലെങ്കിലോ ആകുലപ്പെടുന്നത്  സ്വാഭാവികമാണ്. എന്നാൽ ദൈവീക പദ്ധതി അനുസരിച്ച് നമ്മുടെ ജീവിതത്തിൽ എല്ലാം നടക്കുമെന്ന വിശ്വാസത്തിൽ ജീവിക്കണം.   അസ്വാഭാവികമായ ആകുലതയിൽ ജീവിതം തള്ളപ്പെട്ടാൽ പ്രത്യാശ നഷ്ടപ്പെട്ട ജീവിതമായി മാറും.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.  ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിച്ച് പ്രത്യാശയിൽ ജീവിക്കുകയാണ് വേണ്ടത്. അതായത്, ഒഴുക്കിനെതിരെ നീന്തണമെന്നർത്ഥം. അല്ലാതെ ആകുലപ്പെട്ടിരുന്നാൽ ജീവിതാവസരങ്ങൾ നഷ്ടപ്പെടും. അതുകൊണ്ട് നാളയെക്കുറിച്ച് ഓർത്ത് ആകുലപ്പെടാതെ ദൈവത്തിൽ പ്രത്യാശയർപ്പിച്ച് ജീവിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിൽ പ്രത്യാശയർപ്പിച്ച് സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

17 mins ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago