Categories: Kerala

ഓഖി; സർക്കാരിന്റെ ആത്‌മാർത്ഥയെ ഇതു വരെയും ചോദ്യം ചെയ്യ്‌തിട്ടില്ല; ഡോ. സൂസപാക്യം

ഓഖി; സർക്കാരിന്റെ ആത്‌മാർത്ഥയെ ഇതു വരെയും ചോദ്യം ചെയ്യ്‌തിട്ടില്ല; ഡോ. സൂസപാക്യം

അനിൽ ജോസഫ്

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്നുളള പുന:രധിവാസ പദ്ധതികളിൽ സംസ്‌ഥാന സർക്കാരിന്റെ ആത്‌മാർത്ഥതയെ ഇതു വരെയും ലത്തീൻ സഭ ചേദ്യം ചെയ്യ്‌തിട്ടില്ലെന്ന്‌ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം. സർക്കാരിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ്‌ ഉന്നയിച്ചത്‌. ഓഖി ദുരന്തത്തിൽ പെട്ടവരുടെ കുടുബാഗങ്ങൾക്കായി തിരുവനന്തപുരം ലത്തീൻ രൂപത രൂപികരിച്ച വരുമാനദായക പദ്ധതിയുടെയും ധനസഹായ പദ്ധതിയുടെയും ഉദ്‌ഘാടന വേദിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പരാമർശം.

അതുപോലെതന്നെ, ലത്തീൻ രൂപതയിലെ തമിഴ്‌നാട്‌ അതിർത്തിയിൽ നിന്ന്‌ നഷ്‌ടം ഉണ്ടായവരുടെ സങ്കടങ്ങളും നഷ്‌ട പരിഹാരവും ഉന്നയിച്ചാണ്‌ തമിഴ്‌നാട്‌ സർക്കാരുമായി ചർച്ച നടത്തിയത്‌. സംസ്‌ഥാന സർക്കാർ മത്സ്യ തൊഴിലാളികൾക്കായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. എന്നാൽ, നൽകിയ വാഗ്‌ദാനങ്ങളെല്ലാം പൂർത്തീകരിക്കണമെന്നും ബിഷപ്‌ ആവശ്യപ്പെട്ടു.

പൊതുയോഗം ഫിഷറീസ്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്‌തു. മത്‌സ്യ തൊഴിലാളികളുടെ മക്കൾക്കായി ഉടൻ വിദ്യാഭ്യാസ പാക്കേജ്‌ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രോജക്‌ട്‌ കോ-ഓർഡിനേറ്റർ ഫാ. തിയോഡേഷ്യസ്‌, ടി.എസ്‌. എസ്‌.എസ്‌. ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ജസ്റ്റിൻ ജൂഡിൻ, സാമൂഹ്യ ശുശ്രൂഷ ഡയറക്‌ടർ ഫാ. ലെനിൻ രാജ്‌, കോവളം ഫൊറോന പ്രസിഡന്റ്‌ ഫാ. ബിബിൻസൺ എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago