Categories: Diocese

“വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണം”; ബിഷപ്പ് വിൻസെന്റ് സാമുവൽ

"വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണം"; ബിഷപ്പ് വിൻസെന്റ് സാമുവൽ

അനിൽ ജോസഫ്

നെയ്യാറ്റിൻകര: വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണമെന്ന്‌ ബിഷപ്പ് വിൻസെന്റ് സാമുവേൽ.

കേരളാ ലാറ്റിന്‍കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ലോഗോസ്‌ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ അഡ്വ. ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടി എം.എൽ.എ. എം.വിന്‍സെന്റ്‌ ഉദ്‌ഘാടനം ചെയ്യ്‌തു. വിദ്യാഭ്യാസമാണ്‌ ജീവിത വളർച്ചയുടെ യഥാർത്ഥ നാഴികകല്ലെന്ന്‌ അദേഹം പറഞ്ഞു.

രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ അവാർഡുകൾ വിതരണം ചെയ്തു. ‘വിദ്യാഭ്യാസം ജീവിത വിജയത്തിന്റെ ഭാഗമായി ഒരോ വിദ്യാർത്ഥിയും വളർത്തിയെടുക്കണമെന്നും’ അദേഹം കൂട്ടിച്ചേർത്തു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സി.ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്‌. നേടിയ 115 വിദ്യാര്‍ഥികളെയും പ്ലസ്‌.ടു. വിന്‌ എല്ലാ വിഷയങ്ങള്‍ക്കും എ.വൺ. നേടിയ 35 വിദ്യാർത്ഥികളെയും ആദരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന പഠന ശിബിരം എച്ച്‌.ആർ.ഡി.സി. ഡയറക്‌ടർ നോബിൾ മില്ലർ ജെ.എ. നയിച്ചു.

രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്‌തുദാസ്‌ മുഖ്യസന്ദേശം നല്‍കി കെ.എൽ.സി.എ. രൂപതാ സമിതി സെക്രട്ടറി സദാനന്ദൻ, അല്‍മായ കമ്മിഷന്‍ ഡയറക്‌ടര്‍ ഫാ. എസ്‌.എം അനിൽകുമാര്‍, കെ.എൽ.സി.എ. ആത്‌മീയ ഉപദേഷ്‌ടാവ്‌ ഫാ. ഡെന്നിസ്‌കുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ടി. അനിത, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ വര്‍ഗ്ഗീസ്‌, പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ വി.എസ്‌., ജസ്റ്റിന്‍ ക്ലീറ്റസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago