Categories: Diocese

“ബിബ്ക്യാറ്റ്‌ സംഗമം – 2018” വിജയമാക്കി നെയ്യാറ്റിൻകര രൂപത

"ബിബ്ക്യാറ്റ്‌ സംഗമം - 2018" വിജയമാക്കി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ വിജയകരമായി “ബിബ്ക്യാറ്റ്‌ സംഗമം – 2018” സംഘടിപ്പിച്ചു. ക്ലാസുകളും പൊതുസമ്മേളനവുമായി “ബിബ്ക്യാറ്റ്‌ സംഗമം” വേറിട്ടൊരു അനുഭവമാക്കി നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ.

ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച “ബിബ്ക്യാറ്റ്‌ സംഗമം” 3.30-ന് ആരംഭിച്ച പൊതുസമ്മേളനത്തോടെ അവസാനിച്ചു. രൂപതയിലെ 11ഫൊറോനകളിലെ 247 വചനബോധന യൂണിറ്റുകളിൽ നിന്നായി 385-ലധികം പേര് പങ്കെടുത്തു.

ഓരോ വചനബോധന യൂണിറ്റിലെയും ഹെഡ്മാസ്റ്റർ; പി.ടി.എ. പ്രസിഡന്റ്‌; ലോഗോസ് ക്വിസ്, സാഹിത്യസമാജം കൺവീനർമാർ; ലൈബ്രറിയൻ, സ്കൂൾ ലീഡർ,  സഹലീഡർ തുടങ്ങിയവരാണ് പങ്കെടുത്തത്.

തിരുവനന്തപുരം അതിരൂപതാ പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അധ്യാപകർക്ക് “മതബോധനവും, നവസുവിശേഷവത്ക്കരണവും – വചനബോധനത്തിലെ പ്രായോഗിക നിർദ്ദേശങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. മതബോധന കുട്ടികൾക്കുള്ള ക്ലാസ്സ്‌ ഫാ. കിരൺ രാജ് കൈകാര്യം ചെയ്തു.

തുടർന്ന്, 2.00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.നിക്‌സൺ രാജ് അദ്യക്ഷനായിരുന്നു. സമ്മാനങ്ങളും മത്സരങ്ങളുമല്ല, ജീവിതത്തിൽ വിശ്വാസ വളർച്ചയാണ് പ്രധാനമെന്ന് റവ.ഡോ.നിക്‌സൺ രാജ് ഓർമ്മിപ്പിച്ചു.

പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനകർമ്മവും നിർവഹിച്ചത് രൂപതാ വികാരി ജനറലും രൂപതാ കോ-ഓർഡിനേറ്ററുമായ മോൺ. ജി. ക്രിസ്തുദാസ് ആയിരുന്നു. വിശ്വാസമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വം വചനബോധനത്തിനുണ്ടെന്ന് മോൺസിഞ്ഞോർ ആഹ്വാനം ചെയ്തു. തുടർന്ന്, രൂപതാ പരീക്ഷ, ലോഗോസ് ക്വിസ്, ബൈബിൾ ക്വിസ്, മികച്ച മാഗസിൻ തുടങ്ങിയവയുടെ സമ്മാനദാനവും നിർവഹിച്ചു.

രൂപതാതല വചനബോധന പരീക്ഷയുടെ എവർ റോളിങ് ട്രോഫിയ്ക്കും ബൈബിൾ ക്വിസ് ഒന്നാം സ്ഥാനത്തിനും നെയ്യാറ്റിൻകര ഫെറോന അർഹരായി.

പൊതുസമ്മേളനത്തിന് സ്വാഗതം വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫറും, ആശംസകൾ പത്തനാവിള ഇടവക പി.ടി.എ. അംഗം ശ്രീ. ജയപ്രസാതും, കുട്ടികളെ പ്രതിനിധീകരിച്ച് കുളത്തുർ ഇടവകയുടെ കുമാരി അഞ്ജിതയും, നന്ദി രൂപതാ വചനബോധന ആനിമേറ്റർ ശ്രീ. ആഗസ്ത്യനും അർപ്പിച്ചു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago