Categories: World

ജപ്പാനിലെ കെടുതി അനുശോചനവും വ്യസനവും അറിയിച്ച് പാപ്പാ

ജപ്പാനിലെ കെടുതി അനുശോചനവും വ്യസനവും അറിയിച്ച് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

റോം: ജപ്പാനില്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം ഉണ്ടായ പേമാരിയിലും കൊടുംങ്കാറ്റിലും അനുശോചനവും വ്യസനവും അറിയിച്ച് ഫ്രാൻസിസ് പാപ്പാ. നൂറിl അധികം മരണം സ്‌ഥിതീകരിച്ചു. അനേകം പേരെ കാണാനില്ല.

ഫ്രാന്‍സിസ് പാപ്പാ അനുശോചനവും ദുഃഖവും ജൂലൈ 9-Ɔο തിയതി, ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ജപ്പാനിലെ ജനങ്ങളെ അറിയിച്ചത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ആശ്വസിപ്പിക്കുന്നതായും, മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തിൽ പാപ്പാ അറിയിച്ചു.

ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥരെയും, മറ്റു സന്നദ്ധസേവരെയും പാപ്പാ അഭിനന്ദിക്കുകയും അവർക്ക് പ്രാര്‍ത്ഥന നേരുകയും ചെയ്തു.

ജൂലൈ 7, 8 (ശനി, ഞായര്‍) ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജപ്പാന്‍റെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയാണ് വെള്ളപ്പൊക്കത്തിലും പേമാരിയിലും ക്ലേശിക്കുന്നത്. നദീതീരങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും, മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് മാറ്റി പാര്‍പ്പിക്കപ്പെട്ടിട്ടുള്ളതും.

ജപ്പാന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും ശക്തമായ പോമാരിയും കൊടുങ്കാറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago