Categories: Diocese

കിടക്ക ഒരുക്കി രക്‌തദാനം നടത്തി ജോണിയച്ചന്‍ മാതൃകയായി

കിടക്ക ഒരുക്കി രക്‌തദാനം നടത്തി ജോണിയച്ചന്‍ മാതൃകയായി

അനിൽ ജോസഫ്

കാട്ടാക്കട: രക്‌തംദാനം നല്‍കേണ്ട കിടക്ക ഒരുക്കി രക്‌തം ദാനം നല്‍കി മാതൃക കാട്ടി ജോണിയച്ചന്‍. മേലാരിയോട്‌ മദര്‍ തെരേസാ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റിയും (നിഡ്‌സ്‌) എല്‍.സി.വൈ.എം. ഉം സഹകരിച്ച്‌ സംഘടിപ്പിച്ച രക്‌തദാന ക്യാമ്പിലാണ്‌ ഇടവകയുടെ വികാരിയും നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ ഡയറക്‌ടറുമായ ഫാ.ജോണി കെ ലോറന്‍സ്‌ മാതൃകയായത്‌.

ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ പരാപാടി നിശ്ചയിച്ചത്  മുതല്‍ ഇടവക ജനങ്ങളെയും യുവജനങ്ങളെയും രക്‌തം ദാനം നല്‍കി മാതൃകയാവണമെന്നും രക്‌തം ദാനം ചെയ്യ്‌താല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്താണെന്നും വിശദമായി പറഞ്ഞും പഠിപ്പിച്ചുമാണ്‌ നിരവധിപേരെ രക്‌തദാനത്തിനായി സജ്ജരാക്കിയത്‌. രക്‌തദാന ക്യാമ്പ്‌ ദിനത്തില്‍ ചിലര്‍ രക്‌തംദാനം ചെയ്യാന്‍ ഭയത്തോടെ നില്‍ക്കുന്നത്‌ കണ്ട അച്ചന്‍ നാലാമനായി പേര്‌ രജിസ്റ്റര്‍ ചെയ്യ്‌ത്‌ രക്‌തം ദാനം നല്‍കി യുവജനങ്ങള്‍ക്കും ഇടവക ജനത്തിനും ധൈര്യം പകര്‍ന്നു.

രക്‌തദാനത്തിനായുളള കിടക്കകള്‍ ജോണിയച്ചന്‍ വോളന്റിയര്‍മാര്‍ക്കൊപ്പം ഒരുക്കുന്നതിനും സഹായിച്ചു. അച്ചനെ സഹായിക്കാന്‍ സഹവികാരി ഫാ. അലക്‌സ്‌ സൈമനും എത്തി.

രക്‌തദാനത്തിലൂടെ അപരനായ മറ്റൊരാളെ സഹായിക്കുമ്പോള്‍ ജീവിതത്തിന്‌ സുവിശേഷ ചൈതന്യമുണ്ടാകുമെന്ന്‌ അച്ചന്‍ പറഞ്ഞു. ഇത്‌ മൂന്നാം തവണയാണ്‌ ജോണിയച്ചന്‍ രക്‌തംദാനം ചെയ്യുന്നത്‌.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

6 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago