Categories: Diocese

കുമ്പസാരത്തെ സമൂഹ മധ്യത്തില്‍ അവഹേളിക്കാന്‍ സംഘടിത ശ്രമം; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

കുമ്പസാരത്തെ സമൂഹ മധ്യത്തില്‍ അവഹേളിക്കാന്‍ സംഘടിത ശ്രമം; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കത്തോലിക്കാ സഭയും വിശ്വാസികളും പരിപാവനവും വിശുദ്ധവുമായി കാണുന്ന കുമ്പസാരത്തെ സമൂഹമധ്യത്തില്‍ അവഹേളിക്കാന്‍ സംഘടിതമായി ശ്രമം നടക്കുന്നതായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ പറഞ്ഞു. കുമ്പസാരമെന്ന കൂദാശയെക്കുറിച്ചുളള അജ്‌ഞതയാണ്‌ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയെകൊണ്ട്‌ വിലകുറഞ്ഞ പരാമര്‍ശത്തിന്‌ ഇടയാക്കിയതെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ സഭയെ താറടിച്ച്‌ കാണിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നിഗൂഡമായ അജണ്ടയുടെ ഭാഗമാണ്‌ കുമ്പസാരത്തോടുളള വിവാദ പരാമര്‍ശമെന്ന്‌ കേരളാ ലാറ്റിന്‍കന്‍ കാത്തലിക്‌ അസോസിയേഷന്‍ രൂപതാ സമിതി അഭിപ്രായപെട്ടു.

നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസില്‍ ചേര്‍ന്ന യേഗം ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രതിഷേധ യോഗത്തില്‍ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌ അധ്യക്ഷത വഹിച്ചു. ചാന്‍സിലര്‍ ഡോ.ജോസ്‌ റാഫേല്‍, ജുഡിഷ്യല്‍ വികാര്‍ ഡോ. സെല്‍വരാജന്‍,  കെ.എൽ.സി.എ. പ്രസിഡന്റ്‌ അഡ്വ. ഡി.രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

12 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago