Categories: Diocese

ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ രാജിവെയ്ക്കണം; എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത

ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ രാജിവെയ്ക്കണം; എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ക്രൈസ്തവ വിശ്വാസത്തിന്റെ ജീവൽ ഘടകമായ കുമ്പസാരമെന്ന പവിത്രമായ കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ, അവർ ആ സ്ഥാനത്തിന് യോഗ്യതയല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.  ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച രേഖാശർമ്മ രാജിവെയ്ക്കണമെന്ന് നെയ്യാറ്റിൻകര രൂപത എൽ.സി.വൈ.എം. ആവശ്യപ്പെട്ടു.

കമ്മിഷന്റെ നിരുത്തരവാദപരമായ പ്രസ്താവന വർഗീയത വളർത്തി, കേരളത്തിൽ വിഭാഗീയതയുണ്ടാക്കി, സഭയെ തകർക്കുക എന്നതാണ്. ഭരണഘടന ഓരോ പൗരനും നൽകുന്ന മത സ്വാതന്ത്രവും, വിശ്വാസ അനുഷ്ഠാന സ്വാതന്ത്രവും നശിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ പ്രസ്താവനയെന്നതിൽ സംശയമില്ലെന്ന് എൽ.സി.വൈ.എം.

നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ശ്രീ.അരുൺ തോമസ് അധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗത്തിൽ, ഡയറക്ടർ ഫാ. ബിനു ടി. യും, മറ്റുരൂപതാ ഭാരവാഹികളും സംസാരിച്ചു.

വിശ്വാസത്തെ അപമാനകരമായി ചിത്രീകരിച്ച ദേശീയ അധ്യക്ഷ മാപ്പ് പറഞ്ഞ് തൽസ്ഥാനം രാജിവെയ്ക്കണമെന്ന് തന്നെയാണ് യുവതീയുവാക്കളുടെ ആഗ്രഹവും അഭിപ്രായവുമെന്ന് എൽ.സി.വൈഎം. പ്രതിനിധികൾ പറഞ്ഞു.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

10 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

11 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

20 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

21 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

21 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

21 hours ago