Categories: India

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതാ ചുമതല

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതാ ചുമതല

സ്വന്തം ലേഖകൻ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല. ആരോപണസംബന്ധമായ ചോദ്യം ചെയ്യലിന് കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണിത്.

കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ അത്യാവശ്യം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായാണ് ഈ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

വികാരി ജനറാൾ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടംത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടത്തെ സഹായിക്കാനായി ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

ഇതുവരെയും നൽകിയ സഹായങ്ങൾക്ക്‌ നന്ദി പറയുന്നതോടൊപ്പം, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സർക്കുലറിലുടെ ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.

രൂപതാ അഡ്മിനിസ്ട്രേറ്റർ അല്ല മറിച്ച്, ബിഷപ്പിന്റെ അഭാവത്തിൽ രൂപതയുടെ കാര്യങ്ങൾ നിർവഹിക്കുന്ന താൽക്കാലിക ചുമതലക്കാരനാണ് വികാരി ജനറലായ മോൺ. മാത്യു കോക്കാടം.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

17 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago