Categories: Diocese

നെയ്യാറ്റിൻകരയിൽ “ആദരവ് 2018” വിദ്യാർത്ഥി സംഗമം

നെയ്യാറ്റിൻകരയിൽ "ആദരവ് 2018" വിദ്യാർത്ഥി സംഗമം

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമതിയുടെ നേതൃത്വത്തിൽ ‘ആദരവ് 2018’ എന്ന പേരിൽ വിദ്യാർത്ഥി സംഗമവും ഉന്നത വിജയികളെ അനുമോദിക്കലും, അതോടൊപ്പം മോൺ.വി. പി. ജോസ്, മോൺ. ഡി. സെൽവരാജ് എന്നീ വൈദീകരെ ആദരിക്കലും നടത്തി.

ഞായറാഴ്ച 2 മണിക്ക് കണ്ണറവിള പരിശുദ്ധാത്മ ദേവാലയത്തിൽ വച്ചായിരുന്നു ‘ആദരവ് 2018’. രണ്ടുമണിക്ക് “വിദ്യാർത്ഥികളും നവമാധ്യമങളും”എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ നടത്തപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും.

പൊതുസമേളനത്തിൽ ഫൊറോന ഡയറക്ടർ റവ. ഫാ. നിക്‌സൺരാജ് അധ്യക്ഷൻ ആയിരുന്നു. രൂപത ശുശ്രുഷ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് ഉദ്ഘാടനം നടത്തി. നെയ്യാറ്റിൻകര റീജ്യണൽ കോ-ഓർഡിനേറ്റർ മോൺ. ഡി. സെൽവരാജ് മുഖ്യസന്ദേശം പങ്കുവെച്ചു. ശ്രീ അനീഷ്‌ കണ്ണറവിള, ശ്രീ തോമസ്. കെ. സ്റ്റീഫൻ, ശ്രീ ഷിബു, എന്നിവർ ആശംസ അർപ്പിചു സംസാരിച്ചു. ഫൊറാന അനിമേറ്റർ ശ്രീമതി ബീന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

തുടർന്ന് 2017-2018 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഫൊറേനയിൽ SSLC, +2 വിന് എല്ലാം A+, CBSE 95% മാർക്ക്‌, ഡിഗ്രീ 1st റാങ്ക്, 2nd റാങ്ക്, 3rd റാങ്ക്, MBBS, BAMS, BHMS, PhD, NET, എന്നിവ കരസ്ദമാക്കിയവരെയും,ഫെറോന നടത്തിയ പൊതുവിഞാന പരീക്ഷയിലെ വിജയികളെയും ആദരിച്ചു.

പൊതുസമ്മേളനത്തിൽ ശ്രീ.സുധീർ (ഫൊറേന സെക്രട്ടറി) സ്വാഗതവും
ശ്രീ. അനീഷ് കണ്ണറവിള നന്ദിയും പറഞ്ഞു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

17 mins ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago