Categories: Diocese

ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല…നിലപാടില്‍ ഉറച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല...നിലപാടില്‍ ഉറച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

 

ബാലരാമപുരം: രൂപതയുടെ നിയമാവലിക്കും കാനോന്‍നിയമത്തിനും കേരള സഭാനയങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ബാലരാമപുരം ഇടവകയും പ്രവര്‍ത്തിക്കാവൂ എന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.

ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു. ഇടവകയുമായി ബന്ധപ്പെട്ടുളള വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചയാവാമെന്നും എന്നാല്‍ നിയമങ്ങളില്‍ വിട്ട് വീഴ്ച ചെയ്തുകൊണ്ടുളള സമവായത്തിന് തയ്യാറല്ലെന്നും വികാരി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

രൂപതയ്ക്ക് എതിരെയുള്ള നിലപാടുകളുമായി ഒരുകൂട്ടം വ്യക്തികൾ മുന്നോട്ടുപോകുന്നതിന്റെ പിന്നിലെ ലക്‌ഷ്യം എന്തെന്നത്‌ അവ്യക്തമാണ്. വൈദീകൻ പള്ളി കോമ്പൗണ്ടിൽ താമസിക്കുവാൻ പാടില്ല, ഇടവക കൗൺസിലിന് എതിർ കൗൺസിലായി ‘നാട്ടുകൂട്ടം’ തീരുമാനിക്കും ഇടവക കാര്യങ്ങളും ദേവാലയത്തിലെ പ്രവർത്തനങ്ങളും തുടങ്ങി നെയ്യാറ്റിൻകര രൂപതയിൽ എന്നല്ല കേരള സഭയിലോ ആഗോള കത്തോലിക്കാ സഭയിലോ ഇല്ലാത്ത ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ ലക്ഷ്യങ്ങൾ തികച്ചും സാമൂഹ്യ വിരുദ്ധതയോ, ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവക നശിച്ചു കാണുവാനുള്ള ഒരുകൂട്ടമോ ചില വ്യക്തികളുടെയോ സ്വാർത്ഥ താല്പര്യങ്ങളല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവകയിലെ ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധതയ്ക്കെതിരെ രൂപത ഒന്നടങ്കം പ്രതികരിക്കുന്ന സമയം വിദൂരത്തല്ല.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago