Categories: Vatican

വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍

വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍

ഫാ. വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍ കൂടി. വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായും വത്തിക്കാന്‍റെ ദിനപത്രമായ “ലൊസര്‍വത്തോരേ റൊമാനോ”യുടെ പത്രാധിപരായുമായാണ് പുതിയ നിയമനങ്ങൾ. ഡിസംബര്‍ 18-Ɔο തിയതി ചൊവ്വാഴ്ചയാണ് മാധ്യമ വകുപ്പിലെ പുതിയ നിയമനങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

1 ) മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടർ : വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ ഇറ്റലിയിലെ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ “അന്ത്രയ തൊര്‍ണിയേലി”യെ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി / മുഖ്യപത്രാധിപരായി നിയമിച്ചു.

20 വര്‍ഷക്കാലമായി വത്തിക്കാന്‍ പ്രസിദ്ധീകരണങ്ങളുടെ അറിയപ്പെട്ട നിരൂപകനും, ലേഖകനുമായിരുന്നു അന്ത്രയാ തൊര്‍ണിയേലി. ഇറ്റലിയുടെ “ലാ സ്താംപാ” (La Stampa) ദിനപത്രത്തിന്‍റെ സ്ഥിരം ലേഖകനായും സേവനംചെയ്തിട്ടുള്ള ഇദ്ദേഹം ഇനി വത്തിക്കാന്‍ മാധ്യമങ്ങളുടെ ആകമാനം മുഖ്യപത്രാധിപരായി പ്രവര്‍ത്തിക്കും. 54 വയസ്സുകാരനായ തൊര്‍ണിയേലി ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. മൂന്നു മക്കളുള്ള കുടുംബസ്ഥനായ അദ്ദേഹം തൊഴില്‍ കാര്യങ്ങള്‍ക്കായി റോമാനഗരം കേന്ദ്രീകരിച്ചും, കുടുംബത്തോടൊപ്പം മിലാനിലും പാര്‍ക്കുന്നു.

2 ) വത്തിക്കാന്‍ ദിനപത്ര പത്രാധിപർ: മുന്‍പത്രാധിപര്‍ ‘ജൊവാന്നി മരിയ വിയാന്‍’ പ്രായപരിധി എത്തി വിരമിക്കുന്നതിന്റെ ഒഴിവിലേയ്ക്ക് കോളെജ് അദ്ധ്യാപകനും, നിയമപണ്ഡിതനും, എഴുത്തുകാരനുമായ “അന്ത്രയാ മോന്ത”യെ വത്തിക്കാന്റെ ദിനപത്രം “ലൊസര്‍വത്തോരേ റൊമാനോ”യുടെ (L’Osservatore Romano) പത്രാധിപരായി നിയമിച്ചു.

അന്ത്രയാ മോന്ത കോളെജ് അദ്ധ്യാപകനും, അറിയപ്പെടുന്ന എഴുത്തുകാരനും, യൂണിവേഴ്സിറ്റി തലത്തിലുള്ള മതാദ്ധ്യാപകനുമാണ്. 2018-ലെ ദുഃഖവെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് നയിച്ച റോമിലെ കൊളോസിയത്തിലെ വിഖ്യാതമായ കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകള്‍ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയത് അന്ത്രയാ മോന്തയായിരുന്നു. “അവെനീരെ” (Avvenire) ദിനപത്രം, കത്തോലിക്കാസംസ്ക്കാരം (La Civiltà Cattolica) മാസിക എന്നിങ്ങനെയുള്ള അറിയപ്പെടുന്ന കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ ലേഖകനുമായ 52 വയസ്സുള്ള അന്ത്രയാ മോന്ത കുടുംബത്തോടൊപ്പം റോമാനഗരത്തിലാണ് താമസിക്കുന്നത്.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

11 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

23 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago