Categories: Diocese

വൈദികനെതിരെയുളള അതിക്രമം പ്രതിഷേധവുമായി എല്‍.സി.വൈ.എം.ഉം ലാറ്റിന്‍കാത്തലിക് അസോസിയേഷനും

വൈദികനെതിരെയുളള അതിക്രമം പ്രതിഷേധവുമായി എല്‍.സി.വൈ.എം.ഉം ലാറ്റിന്‍കാത്തലിക് അസോസിയേഷനും

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ ബാലരുമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ കഴിഞ്ഞ ഞായറാഴ്ച ബാലരാമപുരം ഫൊറോന വികാരിയും ബാലരാമപുരം ഇടവകയുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജുമായ ഫാ.ഷൈജുദാസിനെ ബന്ദിയാക്കിയതില്‍ കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍കാത്തലിക് യൂത്ത് മൂവ്മെന്‍റും പ്രതിഷേധം അറിയിച്ചു.

വൈദികനെ എട്ട് മണിക്കൂറോളം തടഞ്ഞ് വച്ച സാമൂഹ്യ വിരുദ്ധരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ രൂപതാ പ്രസിഡന്‍റ് ഡി.രാജു ആവശ്യപ്പെട്ടു.

രൂപതയുടെ നിയമാവലിയോ നിര്‍ദേശങ്ങളോ പാലിക്കാതെ സ്വയംഭരണം ആവശ്യപ്പെട്ട് മുന്നോട്ട് പോകുന്ന ചിലരുടെ ഗൂഡ ലക്ഷ്യമാണ് ഞായറാഴ്ച ദേവാലയത്തില്‍ നടന്നതെന്ന് ലാറ്റിന്‍കാത്തലിക് യൂത്ത് മൂവ്മെന്‍റ് അറിയിച്ചു. ഈ വിഷയത്തില്‍ ലാറ്റിന്‍കാത്തലിക് യുത്ത് മൂവ്മെന്‍റ് രൂപതക്കൊപ്പമാണെന്നും ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ കൂടിയ യോഗത്തില്‍ എല്‍.സി.വൈ.എം. പ്രസിഡന്‍റ് അരുണ്‍ തോമസ് പറഞ്ഞു.

വൈദികനെതിരെ നടന്ന അതിക്രമം ന്യായീകരിക്കാനാവാത്തതാണെന്ന് രൂപതാ പാസ്റ്ററല്‍ കൗണ്‍സിലും പ്രസ്താവനയിലൂടെ അറിയിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago