Categories: Diocese

തെക്കിന്‍റെ കൊച്ചു പാദുവയില്‍ 19 ന് കൊടിയേറും

തെക്കിന്‍റെ കൊച്ചു പാദുവയില്‍ 19 ന് കൊടിയേറും

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ‘തെക്കിന്‍റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19 ന് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും.

19 ന് രാവിലെ കൊച്ചുപളളിയില്‍ നടക്കുന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപത്തിലെ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിക്കും.

അന്ന് വൈകിട്ട് നടക്കുന്ന തീര്‍ത്ഥാടന സൗഹൃദ സന്ധ്യ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മലങ്കര കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. റിച്ചാര്‍ഡ് ഹെ എം.പി. മുഖ്യ സന്ദേശം നല്‍കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബാലരാമപുരം വലിയ പളളി ഇമാം അല്‍ഹാജ് പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 10 മണിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തീര്‍ഥാടന കൊടിയേറ്റ്.

തിരുനാള്‍ ദിനങ്ങളില്‍ പാറശാല മലങ്കര കത്തോലിക്കാ രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപതാ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മാര്‍ച്ച് 1 -ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും, 2 -ന് ആഘോഷമായ ചപ്രപ്രദക്ഷിണവും.

തീര്‍ത്ഥാടന സമാപന ദിനമായ മാര്‍ച്ച് 3 -ന് രാവിലെ 9.30 -ന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago