Categories: Diocese

കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാള്‍ വിളബരം അറിയിച്ച് അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു

കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാള്‍ വിളബരം അറിയിച്ച് അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു

അനിൽ ജോസഫ്

ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുനാളിന് വിളംബരം കുറിച്ച് പളളിയങ്കണത്തില്‍ അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു. പരിപാടിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസ് തിരിതെളിച്ച് ആരംഭം കുറിച്ചു. പളളിയുടെ മുന്നിലായി തെളിയിക്കപ്പെട്ട ദീപങ്ങള്‍ വിശ്വാസികള്‍ ദേവാലയ പരിസരമാകെ തെളിയിച്ചപ്പോള്‍ വിശുദ്ധ അന്തോണീസ് ദേവാലയം ദീപപ്രഭയിലമര്‍ന്നു.

വിളംബര ദിനമായി ആഘോഷിച്ച ഞായറഴ്ച രാവിലെ പ്രത്യേക ദിവ്യബലിയും, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് പുതുക്കി പണിത പുതിയ അള്‍ത്താര നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ ആശീര്‍വദിച്ചു.

നാളെ രാവിലെ നടക്കുന്ന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണിസിന്റെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷ. വൈകിട്ട്, മന്ത്രി കടകം പളളി സുരേന്ദ്രന്‍ തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലങ്കര കത്തോലിക്കസഭാ പരമാധ്യക്ഷന്‍ കര്‍ദിനാര്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന്, രാത്രി 10 -ന് ഇടവക വികാരി ഫാ.ജോയി മത്യാസ് തീര്‍ത്ഥാടന കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ 13 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടനത്തിന് തുടക്കമാവും.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago