Categories: Kerala

ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല; ഫാ.നിക്കോളാസ് താർസിയൂസ്

ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല; ഫാ.നിക്കോളാസ് താർസിയൂസ്

ബ്ലെസൻ മാത്യു

തിരുവനന്തപുരം: ഭൂമി ദൈവത്തിന്റേതാണ് എന്ന ഓർമ്മപ്പെടുത്തലാണ് ആറ്റുകാൽ പൊങ്കാല നൽകുന്ന സന്ദേശമെന്ന് പാളയം കത്തീഡ്രൽ വികാരി ഫാ.നിക്കോളാസ് താർസിയൂസ്. ആറ്റുകാൽ പൊങ്കാല ദിവസം പാളയം കത്തീഡ്രലിനു മുമ്പിലുള്ള റോഡിൽ പൊങ്കാലയിടാൻ വരുന്ന ഭക്തരായ സ്ത്രീജനങ്ങൾക്കു വേണ്ടി മോരു വെള്ളവും തണ്ണിമത്തനും ഒരുക്കി കാത്തുനിൽക്കുമ്പോൾ അവിടെ കൂടിയവരോട് സംസാരിക്കുകയായിരുന്നു ഫാ.നിക്കോളാസ്.

വിളയെല്ലാം നൈവേദ്യമായി കണ്ണകിദേവിക്ക് സമർപ്പിക്കുന്നതിലൂടെ കണ്ണകിദേവിയെ സംതൃപതയാക്കുന്നതിലൂടെ ധാരാളം വിളകൾ ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. അങ്ങനെ ഭൂമി ദൈവത്തിന്റേതാണ് എന്ന ബൈബിളിലെ പുറപ്പാട് പുസ്തകം 19:5 ഉം, ലേവ്യർ 25:23 ഉം എല്ലാമനുഷ്യരും ഓർക്കുന്ന ദിനമാണ് ഇത്. ഭൂമി ദൈവത്തിന്റേതാണ്, ഭൂമി ദൈവം നമ്മുടെ ഉപയോഗത്തിനുവേണ്ടി നൽകിയിരിക്കുന്നു, ആ ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കുക എന്നത് ഹൈന്ദവ മതദർശനത്തിലും, ക്രൈസ്‌തവ മതദർശനത്തിലും, യഹൂദ മതദർശനത്തിലും നിറഞ്ഞുനിൽക്കുന്ന കാര്യമാണെന്നും അച്ചൻ ഓർമ്മിപ്പിച്ചു.

അതുപോലെ, ഈ പൊങ്കാല മഹോത്സവം ഓർമ്മിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണവും കൂടിയാണ്. സ്ത്രീ അബലയല്ല, ശക്തിയുള്ളവളാണ്, അവരെ തുല്യരായി കണ്ടു ബഹുമാനിക്കണം. കൂടാതെ ഈ മഹോത്സവം എല്ലാപേരും സമന്മാരാണെന്ന ഓർമ്മപ്പെടുത്തലും നൽകുന്നുണ്ട്. പാവപ്പെട്ടവരും സമ്പന്നരും ഒരുപോലെയാണെന്ന സന്ദേശം, പാവപ്പെട്ടവരും സമ്പന്നരാവുന്നതിന്റെ ഉത്സവം. വേദപുസ്തകത്തിൽ പരിശുദ്ധ കന്യകാ മാതാവ് വളരെ വ്യക്തമായി അത് സൂചിപ്പിക്കുന്നുമുണ്ട്; സമ്പന്നരെ താഴെയിറക്കുകയും അവരെ വെറുംകൈയോടെ പറഞ്ഞയക്കുകയും, എളിയവരെ ഉയർത്തുകയും ചെയ്തു. ചുരുക്കത്തിൽ പാവപ്പെട്ടവരും സമ്പന്നരും ഒരുപോലെ അണിനിരക്കുമ്പോൾ എല്ലാപേരുടെയും സാമ്പത്തിക ഉന്നമനവും അഭിവൃത്തിയും കൂടി പൊങ്കാല മഹോത്സവം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അച്ചൻ കൂട്ടിച്ചേർത്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago