Categories: Diocese

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

ബാലരാമപുരം: തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തീര്‍ത്ഥാടന തിരുനാളിന് തുടക്കമായി. കൊച്ചുപളളിയില്‍ നടന്ന തീര്‍ഥാടന സമാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരിജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് കത്തിഡ്രല്‍ വികാരി മോണ്‍.നിക്കോളസ് വചന സന്ദേശം നല്‍കി. ഫാ.അജി അലോഷ്യസ്, ഫാ.തോമസ് ഈനോസ്, ഫാ.സുജേഷ്ദാസ്, ഫാ.പോള്‍ വി.എല്‍., ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

ദിവ്യബലിക്ക് ശേഷം മോണ്‍.യൂജിന്‍ എച്ച്. പെരേര വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. 10 -ന് നടന്ന സമൂഹദിവ്യബലിക്ക് ഫാ.സാബു ക്രിസ്റ്റി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ.ഡൈസന്‍ യേശുദാസ് വചനം പങ്കുവച്ചു.

വൈകിട്ട് 3 മണിക്ക് ഇടവക വികാരി ഫാ.ജോയി മത്യാസ് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം ആശീര്‍വദിച്ചു. തുടര്‍ന്ന്, വലിയപളളിയിലേക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം നടന്നു. രാത്രി വൈകി ഇടവക വികാരി ഫാ.ജോയി മത്യാസ് തീര്‍ത്ഥാടന തിരുനാളിന് കൊടിയേറ്റി.

തിരുനാള്‍ ദിനങ്ങളില്‍, നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പത്തനംതിട്ട രൂപത മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 13 -ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.

തീര്‍ത്ഥാടന ദിനങ്ങളില്‍ വലിയ പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും, പാദുവയില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പും വണങ്ങുന്നതിനുളള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

20 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago