Categories: Diocese

തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍

തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍

അനിൽ ജോസഫ്

വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ജില്ലാ ഭരണകൂടവും അധികാരികളും. 2017-ല്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ കത്തിപ്പാറ-പന്നിമല-കൂതാളി റോഡിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലുകള്‍ മുഴവനും കുരിശുമല ബസ്പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ഇറക്കി ഇട്ടിരിക്കുതിനാല്‍ ഇവിടെ എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പാര്‍ക്കിംഗ് നടത്താന്‍ സാധിക്കുന്നില്ലെന്ന് തീര്‍ഥാടന കമ്മറ്റി പരാതി പറയുന്നു.

തീര്‍ഥാടനത്തിന് 18 ദിവസം മാത്രം അവശേഷിക്കെ ഉടനടി മെറ്റല്‍ മാറ്റിയില്ലെങ്കില്‍ തീര്‍ത്ഥാനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. കൂടാതെ പാര്‍ശ്വഭിത്തി കെട്ടുന്നതിനായി റോഡിന്റെ ഇരു വശങ്ങളിലും കുഴികള്‍ എടുത്തെങ്കിലും പണി മുടങ്ങിയതോടെ കുഴിമൂടാതെ തുടരുകയാണ് . വിഷയങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും എം.എല്‍.എ.ക്കും പരാതി കൊടുത്തെങ്കിലും നടപടി ഇഴയുകയാണ്.

അടുത്ത ആഴ്ച തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് തീര്‍ഥാടന കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 18 മുതലാണ് ഇക്കൊല്ലത്തെ തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം.

vox_editor

Recent Posts

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

57 mins ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

10 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

11 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

11 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

11 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago