Categories: Diocese

യുവതികളുടെ ബാഡ്മിന്റെൺ എൽ.സി.വൈ.എം. ചിലമ്പറ യൂണിറ്റ് ജേതാക്കൾ

യുവാക്കളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ പട്ടിയക്കാല യൂണിറ്റ് ജേതാക്കൾ

അനുജിത്ത്

നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്യത്തിൽ വനിതകൾക്കായ് ബാഡ്മിന്റെൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് കമുകിൻകോട് എവർഗ്രീൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഫെറോനകളിൽ നിന്നായി 23 ടീമുകൾ പങ്കെടുത്തു.

നെയ്യാറ്റിൻകര എൽ.സി.വൈ.എം.ന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന യുവതികളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ ചിലമ്പറ യൂണിറ്റ് ഒന്നാം സ്ഥാനവും, ചാങ്ങ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതിനോടൊപ്പം നടന്ന യുവാക്കളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ പട്ടിയക്കാല യൂണിറ്റ് ഒന്നാം സ്ഥാനവും, മംഗലത്തുകോണം യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നെയ്യാറിൻകര രൂപത പ്രസിഡന്റ് അരുൺ തോമസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിനുവും, എൽ.സി.വൈ.എം. രൂപത പ്രസിഡന്റ് ജോജി ടെന്നിസനും, മറ്റ് ഫെറോന പ്രസിഡന്റ്മാരും സന്നിഹിതരായിരുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago