Categories: Diocese

കുരിശുമലയില്‍ തിരക്കേറുന്നു

കുരിശുമലയില്‍ തിരക്കേറുന്നു

കുരിശുമല: തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ മലകയറി വിശുദ്ധകുരിശിനെ ദര്‍ശിച്ച് ജീവിത സായൂജ്യം നേടി. “കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ” എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി നിരവധി പേരാണ് ഓരോ ദിവസവും കുരിശുമലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വൈകുന്നേരങ്ങളിലാണ് തിരക്കധികവും അനുഭവപ്പെടുന്നത്. വേനലവധിയായതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഏറെ ആഹ്ലാദത്തോടെയാണ് മലകയറാന്‍ എത്തുന്നത്. കഠിനമായ മീനച്ചൂടിലും മനസ്സും ശരീരവും തണുപ്പിക്കുന്നതിനായി നിരവധി സജ്ജീകരണങ്ങളാണ് തീര്‍ത്ഥാടനകമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

നെറുകയിലേയ്ക്കുള്ള പാതയോരങ്ങളില്‍ പലസ്ഥലങ്ങളിലായി വിശ്രമ സങ്കേതങ്ങളും, സൗജന്യ ഭക്ഷണവും, കുടിവെള്ളവും, മെഡിക്കല്‍ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സംഗമവേദിയിലും തീര്‍ത്ഥാടന പാതകളിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലുമുള്ള തിരുക്കര്‍മ്മങ്ങളിലും ആത്മീയ ശുശ്രൂഷകളിലും നിരവധി വിശ്വാസികള്‍ പങ്കെടുക്കുന്നു.

ഇടവകകളില്‍ നിന്ന് സംഘമായി വലിയ മരക്കുരിശും പേറി കിലോമീറ്ററുകള്‍ കാല്‍നടയാത്ര ചെയ്താണ് പലരും കുരിശുമലയില്‍ എത്തിച്ചേരുന്നത്. സംഗമവേദിയില്‍ നടന്ന ദിവ്യബലിയിലും വിശുദ്ധകുരിശനുഭവ ധ്യാനത്തിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago