Categories: Kerala

ഇലക്ഷനുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ നിലപാടിനെക്കുറിച്ച് വ്യാജവാർത്തയുമായി സൈബർ പോരാളികൾ

ഇലക്ഷനുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ നിലപാടിനെക്കുറിച്ച് വ്യാജവാർത്തയുമായി സൈബർ പോരാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ പേരിൽ പ്രചരിക്കുകയാണ് ഈ ചിത്രം. “മത്സ്യതൊഴിലാളികളെ സംരക്ഷിച്ചത് ഇടതുപക്ഷമാണ് ഞങ്ങൾ ഇടതുപക്ഷത്തിനൊപ്പം” ഇതാണ് ചിത്രത്തിലെ വാചകം.  ഇത് തികച്ചും യാഥാർഥ്യവിരുദ്ധവും പൊള്ളയുമാണെന് തിരുവനന്തപുരം രൂപതാ മീഡിയ കമ്മീഷൻ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിൽ കത്തോലിക്ക് സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചു കെ.സി.ബി.സി. അധ്യക്ഷൻ കൂടിയായ സൂസപാക്യം മെത്രാപ്പോലീത്ത സർക്കുലർ വഴി കേരള കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചിരുന്നു. അതുപോലെ തന്നെ, തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസികൾക്ക് വേണ്ടിയുള്ള ഇടയലേഖനത്തിലും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ഫോർമാറ്റ് ഉപയോഗിച്ച് അഭിവന്ദ്യ പിതാവിന്റെ പേരിൽ സൈബർ പോരാളികൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ്. കത്തോലിക്കാ സഭാ വിശ്വാസികൾ ഉത്തമബോധ്യത്തോടെ ഇക്കാര്യങ്ങൾ വിലയിരുത്തുകയും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago