Categories: Kerala

രക്ഷയുടെ മാർ‍ഗ്ഗമായി സഹനങ്ങൾ‍ ജീവിതത്തിൽ‍ ഏറ്റെടുക്കണം; പൊടിമറ്റം ബൈബിൾ‍ കൺ‍വെൻ‍ഷനിൽ ബിഷപ്പ് സെബാസ്റ്റിയൻ‍ തെക്കത്തേച്ചേരിൽ‍

രക്ഷയുടെ മാർ‍ഗ്ഗമായി സഹനങ്ങൾ‍ ജീവിതത്തിൽ‍ ഏറ്റെടുക്കണം; ബിഷപ്പ് സെബാസ്റ്റിയൻ‍ തെക്കത്തേച്ചേരിൽ‍

ഫാ.തോമസ് പഴവക്കാട്ടിൽ

പൊടിമറ്റം: രക്ഷയുടെ മാർ‍ഗ്ഗമായി സഹനങ്ങൾ‍ ജീവിതത്തിൽ‍ ഏറ്റെടുക്കണമെന്ന് വിജയപുരം രൂപതാധ്യക്ഷൻ‍ ഡോ.സെബാസ്റ്റിയൻ‍ തെക്കത്തേച്ചേരിൽ‍. ജീവിതത്തിൽ സഹനങ്ങൾ കുരിശുകൾക്കും കഷ്ടപ്പാടുകൾക്കും പ്രസക്തിയുണ്ടാകണം. രക്ഷയുടെ മാർഗ്ഗമായി കുരിശിനെയും സഹനങ്ങളെയും ജീവിതത്തിൽ കണ്ടുമുട്ടുന്നവരായി നാം മാറണമെന്നും വിജയപുരം രൂപതാ മെത്രാൻ സെബാസ്റ്റ്യൻ പിതാവ് ഉദ്ബോധിപ്പിച്ചു. 29 -മത് പൊടിമറ്റം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ പിതാവ്. ബുധനാഴ്ച്ച ആരംഭിച്ച പൊടിമറ്റം ബൈബിൾ‍ കൺ‍വെൻ‍ഷൻ ഞായറാഴ്ച അവസാനിക്കും.

നമ്മുടെ നാട് ഒരു വലിയ പ്രളയത്തിന് ശേഷം ഒരു വലിയ വരൾച്ചയെ നേരിടുകയാണ്. എന്നാൽ അതിലും വലിയ വരൾച്ച മനുഷ്യന്റെ ഹൃദയത്തിലും മനസ്സിലുമാണ്. ഈ വരൾച്ചയിൽ കുളിർമയേകുവാൻ നാം ദൈവവചനം ശ്രവിക്കണം. വചനമാവുകയും വചനമേകുന്നവരുമായി നാം മാറണം. ദൈവവചനം ശ്രവിക്കുന്നതിനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഓരോ കൺവെൻഷനുകൾക്കു കഴിയണമെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

ഫാ.ആന്റണി പയ്യപ്പള്ളി വി.സി, ഫാ.തോമസ് പഴവക്കാട്ടിൽ‍ എന്നിവർ‍ വിശുദ്ധ കുർ‍ബാനയിൽ‍ സഹകാർ‍മ്മികരായി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ആന്റണി പയ്യപ്പള്ളി വി.സി. വിശുദ്ധ കുർ‍ബാന അർ‍പ്പിച്ചു. വൈകിട്ട് 3.45-ന് കുരിശിന്റെ വഴിയും, 4.30-ന് ജപമാലയും, ആറിന് വചന പ്രഘോഷണം, ആരാധന ഇങ്ങനെയാണ് ക്രമീകരണം. കുമ്പസാരം, കൗൺസിലിങ് എന്നീ ശുശ്രൂഷകൾ‍ക്കും സൗകര്യമുണ്ടായിരിക്കും.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

21 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago