Categories: Diocese

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാനൊരുങ്ങി ഒരു കിലോ മീറ്റര്‍ നീളമുളള കെ.സി.വൈ.എം. പതാക

കുരിശുമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് പതാക. അവതരിപ്പിച്ചത്

അനുജിത്ത്

വെളളറട: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടാനൊരുങ്ങി കെ.സി.വൈ.എം. പതാക. കേരള കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ പതാകയാണ് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി റാലിയില്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ എല്‍.സി.വൈ.എം. ഉണ്ടന്‍കോട് ഫൊറോന സമിതിയിലെ പ്രവര്‍ത്തകര്‍ പ്രദർശിപ്പിച്ച് റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങുന്നത്. ആഗോള കത്തോലിക്കാ സഭ യുവജനവര്‍ഷത്തിന് സമാപനം കുറിക്കുന്നുവെന്നതും ഈ സംരഭത്തിന് യുവജനങ്ങള്‍ക്ക് പ്രചോദനമായി.

ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുള്ള കെ.സി.വൈ.എം. ന്‍റെ വെളള, ചുവച്ച്, മഞ്ഞ നിറങ്ങളിലുളള പതാകയാണ് പ്രയാണത്തില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കത്തോലിക്കാ സംഘടനയുടെ ഔദ്യോഗിക പതാക ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ പോകുന്നത്. എല്‍.സി.വൈ.എം. ഉണ്ടന്‍ കോട് ഫെറോന സമിതി അവകാശപ്പെടുന്നു.

ഒരാഴ്ച രാവും പകലുകായി 3 തുന്നല്‍ തൊഴിലാളികളും, ഫൊറോനയിലെ 60 ഓളം എല്‍.സി.വൈ.എം. പ്രവര്‍ത്തകരും പതാക നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഉണ്ടന്‍കോട് ഫൊറോനയിലെ 442 യുവജനങ്ങള്‍ പതാകയുടെ ഇരു വശങ്ങളിലും പിടിച്ച് പ്രയാണത്തില്‍ അണി നിരന്നു.

കേരള കത്തോലക്കാ സഭയിലെ മലങ്കര, സിറോമലബാര്‍, ലത്തീന്‍ രൂപതകളിലെ യുവജന പ്രസ്ഥാനങ്ങള്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും പതാക ഒരേ നിറത്തിലുളളതാണ്. ഫെറോന സമിതിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.ജോഷി രഞ്ജന്‍, ഫാ.പ്രദീപ് എന്നിവര്‍ പ്രചോദനം നല്‍കി.

വേള്‍ഡ് റെക്കോര്‍ഡിനായി രജിസ്റ്റര്‍ ചെയ്യ്ത ഫൊറോന സമിതി പതാകയുടെ പ്രയാണത്തിന്‍റെ ആകാശ ദൃശ്യങ്ങളുള്‍പ്പെടെയുളള ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുളള ദൃശ്യങ്ങള്‍ വേള്‍ഡ് റെക്കോര്‍ഡ് കമ്മറ്റിക്ക് തിങ്കളാഴ്ച കൈമാറും.

vox_editor

View Comments

  • Frankly, I am not sure what we as Christians get out of it. Anyway, congrats to those who worked behind it .

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago