Categories: Diocese

പീഡാനുഭവ സ്മരണ പുതുക്കി ദുഖവെളളി ആചരിച്ചു.

പരിഹാര ശ്ലീവാപാത നെയ്യാറ്റിന്‍കര പട്ടണത്തില്‍

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് വിശ്വാസികള്‍. ഇന്ന് രാവിലെ മുതല്‍ ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരണത്തിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചരുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടന്ന പരിഹാരശ്ലീവാപാതക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

രാവിലെ വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്നാരംഭിച്ച പരിഹാരശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പീഡാസഹനത്തിന്റെ ഓര്‍മ്മകളില്‍ 14 ഇടങ്ങളില്‍ കുരിശിന്റെ വഴി ചിത്രങ്ങള്‍ ക്രമീകരിച്ചിരുന്നു. കുരിശിന്‍റെ വഴിയുടെ 14 സ്ഥലങ്ങളില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി പീഡാനുഭവ സന്ദേശം നല്‍കി.

ദുഃഖവെള്ളി നല്‍കുന്നത് നവീകരണത്തിന്റെ സന്ദേശമാണെന്ന് ബിഷപ്പ് പറഞ്ഞു. പീഡാസഹനത്തിന്റെ ചൈതന്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്നും ജീവിതം പരിവര്‍ത്തനത്തിന് വിധേയമാക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. പരിഹാര ശ്ലീവാപാതയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോണ്‍.വി.പി.ജോസ്, സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവരും പങ്കെടുത്തു.

ഉച്ചക്ക് ശേഷം നടന്ന കുരിശാരാധനയിലും കര്‍ത്താവിന്റെ പീഡാനുഭവ അനുസ്മരണത്തിലും വിശ്വാസികൾ ഭക്തിയോടെ പങ്കെടുത്തു. നാളെ പാതിരാകുര്‍ബാന10.45-നാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പെസഹാ പ്രഘോഷണവും ദീപാര്‍ച്ചനയും, ജ്ഞാനസ്നാന വ്രതവാഗ്ദാനവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

8 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

21 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

22 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago