Categories: Kerala

ദേശീയ ജപമാല റാലിക്ക് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി

വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന റാലി ഒക്ടോബര്‍ 31 ന് ഡല്‍ഹിയില്‍ സമാപിക്കും...

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: ദേശീയ കരിസ്മാറ്റിക് സംഘടനയായ കാരിസ് നാഷണല്‍ സര്‍വ്വീസ് ഓഫ് കമ്മ്യൂണിയനും കേരളാ കാരിസ് സര്‍വ്വീസ് ഓഫ് കമ്മ്യൂണ്യനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശിയ ജപമാല റാലിക്ക് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി.

നെയ്യാറ്റിന്‍കര പത്താംങ്കല്ല് തിരുഹൃദയ ദേവാലയത്തില്‍ നടന്ന ഉദ്ഘാടന പരിപാടി നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യ്തു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ കോവിഡ് കാലത്ത് വിശ്വാസ നവീകരണത്തിന് നിസ്തുലമായ പങ്ക് വഹിച്ചെന്ന് ജപമാലറാലി ഉദ്ഘാടനം ചെയ്യ്ത് ബിഷപ് പറഞ്ഞു.

മൂന്ന് ദിവസം കേരളത്തിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തുന്ന റാലി ഒക്ടോബര്‍ അവസാനത്തോടെ ജമ്മുകാശ്മീരിലെത്തും ഒക്ടോബര്‍ 31 ന് ഡല്‍ഹിയിലെ ജീവന്‍ജ്യോതി റിട്രീറ്റ് സെന്‍ററിലാണ് ദേശീയ ജപമാല റാലിയുടെ സമാപനം.

റാലിയുടെ ആരംഭത്തിന് മുന്നോടിയായി നടന്ന ദിവ്യബലിക്ക് കെസിഎസ്സി നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കെസിഎസ്സി മെമ്പര്‍ ഫാ.എല്‍ക്കില്‍ ജോസഫ്, നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍. വിപി ജോസ്, നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോയി സാബു, കെസിഎസ് കോ ഓഡിനേറ്റര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, സുരേഷ് ബാബു, വല്‍സലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

10 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

23 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago