Categories: Diocese

ഭീതിയില്ലാതെ പരീക്ഷാകാലത്തിലേയ്ക്ക് …

ഭീതിയില്ലാതെ പരീക്ഷാകാലത്തിലേയ്ക്ക് ...

പരീക്ഷാ എല്ലായിപ്പോഴും ഭീതിപ്പെടുത്തുന്ന ഒന്നാണ്. ‘പരീക്ഷ ഉൽകണ്ഠ’ എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ ഗ്രസിക്കുന്നു. വീണ്ടും ഒരു പരീക്ഷാകാലം അടുത്തുവരുന്നു. അതോടൊപ്പം അസ്വസ്ഥതകളും ആശങ്കകളും ആകുലതകളും ഉത്ഖണ്ഠകളും ഏറും എന്നതിന് സംശയം ഇല്ല. കുറെയേറെ കുട്ടികൾക്ക് ഇതിനെ കൈകാര്യം ചെയ്യാൻ കഴിയുമ്പോൾ ഭൂരിഭാഗം വരുന്ന വിദ്യാർത്ഥികൾ പരീക്ഷാ പേടിയിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നു.
പലപ്പോഴും ഈ ഭീതി ഉണ്ടാകാൻ കാരണം മുന്പേകടന്നുപോയ മിടുക്കരായ സഹോദരങ്ങളോടോ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സഹപാഠികളോടോ തങ്ങളെ തന്നെ താരതമ്യം ചെയ്യുന്നതിലൂടെയാണ്.
ഈ സാഹചര്യത്തിൽ പരീക്ഷയെ ചിരിച്ചുകൊണ്ട് നേരിടാൻ ചില ചിന്തകൾ കുറിക്കുന്നു.

1. നേരത്തെതന്നെ റിവിഷൻ ആരംഭിക്കുക:
ഇത് ഒരു റിയഇൻഫോഴ്‌സിങ് (reinforcing) ഘടകമാണ്. തങ്ങൾക്ക് സാധിക്കും എന്ന ബോധ്യം നൽകി മനസ്സിനെ ബലപ്പെടുത്താനും പാഠഭാഗങ്ങൾ നേരത്തെ ഒരുങ്ങാനും ഇതിലുടെ സാധിക്കും.

2. ടൈംടേബിൾ ക്രമീകരിക്കുക:
ശ്രദ്ധയും സമയവും കൂടുതൽ ആവശ്യം ഉള്ള വിഷയം ഏത് എന്ന് ഓരോ വിദ്യാർത്ഥിക്കും അറിയാവുന്നതാണ്. ഓരോ വിഷയത്തിനും അതിന്റെ പ്രാധാന്യം അനുസരിച്ചു ആനുപാതികമായ സമയം ക്രമിക്കരിച്ച് ഓരോ ആഴ്ചയിലെ 7 ദിവസവും പഠന ക്രമീകരണം നടത്തണം.

3. ലക്‌ഷ്യം ഉറപ്പിക്കുക:
ഓരോ ദിവസത്തിന്റെയും ലക്ഷ്യം ഉറപ്പിക്കുക. ലക്ഷ്യമാണ് വിജയത്തിലേയ്ക്കുള്ള പാത. ഓരോ ദിവസവും പഠിക്കേണ്ട വിഷയത്തെകുറിച്ച് കൃത്യമായ ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിക്കുക. ഉദാഹരണത്തിന് ഇന്ന് പഠിക്കേണ്ട വിഷയങ്ങൾ ഓരോ മണിക്കൂറിലും ഏത് വിഷയം, എത്ര സമയം, എത്ര അധ്യായങ്ങൾ എന്നിങ്ങനെ കൃത്യം ആയ ഒരു ലക്ഷ്യം ക്രമീകരിക്കുക.

4. ആവശ്യത്തിനുള്ള ഇടവേളകൾ:
ഇടവേളകൾ പഠനത്തിന്റെ വേഗത നിർണ്ണയിക്കുന്ന ഘടകമാണ്. ദൈനം ദിന പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇടവേളകളായി പരിഗണിച്ചു വേണം ടൈംടേബിൾ ക്രമപ്പെടുത്താൻ. ഈ ഇടവേളകൾ പഠനം ഉത്സാഹപൂർണ്ണമാക്കുന്നു.

5. നന്നായി ഉറങ്ങുക:
ശരിയായ ഉറക്കം വലിയ പ്രാധാന്യം ഉള്ളതാണ്. വിശ്രമം ഇല്ലാത്ത പഠനം ക്ഷീണത്തിലേയ്ക്കും ക്ഷീണം ഏകാഗ്രതാ ഇല്ലായ്മയിലേയ്ക്കും നയിക്കും. പരീക്ഷപഠന കാലത്തു ഉച്ചയ്ക്ക് പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ വിശ്രമം കണ്ണിനും തല ചോറിനും ഉന്മേഷം നൽകുന്നു. വിദ്യാർത്ഥികൾക്ക് രാത്രി ആറ് – ഏഴുമണിക്കൂർ വിശ്രമം അനിവാര്യം ആണ്.

6. നോട്ടു കുറിക്കുക:
പഠനസമയത്ത് ചെറു കുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നത് പുന:ർ വായന / പുന:ർപഠന സമയങ്ങളിൽ ഉപകാരം ചെയ്യുന്നു. പല രീതിയിലും ശൈലിയിലും ഈ കുറിപ്പുകൾ തായ്യാറാകാം. ഉദാഹരണമായി ചിത്രങ്ങളായോ ഗ്രാഫു കളായോ നമ്പർ രേഖപ്പെടുത്തിയോ ഇത് ചെയ്യാവുന്നതാണ്.

7. ഭംഗിയായി എഴുതുക:
പഠനം നേരെത്തെ തുടങ്ങിയാൽ പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ എഴുതി സൂക്ഷിക്കണം. മനസ്സിലാക്കിയ കാര്യങ്ങൾ കുറിച്ച് വയ്ക്കുന്നത് വ്യക്തം അല്ല എങ്കിൽ പിന്നെ വായിക്കുമ്പോൾ മനസ്സിലാക്കാൻ പ്രയാസം നേരിടും. നല്ല കൈയക്ഷരം നല്ല മാർക്കിലേയ്ക്ക് നയിക്കും.

8. ഭാവനയിൽ വിജയത്തെ കാണുക:
പരീക്ഷയ്ക്ക് ഒരുക്കം നടത്തുമ്പോൾ തന്നെ ഞാൻ വിജയിക്കും എന്ന ചിന്ത ഭാവനയിൽ കൊണ്ട് വന്നു കാണാൻ ശ്രമിക്കുക. പരാജയ ചിന്ത പരീക്ഷ ഒരുക്കത്തെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധ വേണം. പരാജയ ഭീതി ടെൻഷനും അസ്വസ്ഥതയും ഉണ്ടാകും.

9. പ്രാർത്ഥിക്കുക:
പഠനം ശരിയായും വിജയകരമായും നടക്കുന്നതിനുള്ള ഒറ്റമൂലിയാണ് പ്രാർത്ഥനയും ധ്യാനവും. സുവിശേഷങ്ങളിൽ യേശു ഏകദേശം 366 തവണയോളം “ഭയപ്പെടേണ്ട ” എന്ന വചനം ഉപയോഗിക്കുന്നു. ഇത് ഓരോ വിദ്യാർത്ഥിയും ഹൃദത്തിൽ സ്വീകരിച്ച് ശക്തരാകണം. മാനസികമായി തകർന്നടിയുന്നവർക്ക് ബൈബിൾ നൽകുന്ന മരുന്ന് ജോഷ്വയുടെ പുസ്തകം ഒന്നാം അദ്ധ്യായം 9-ാം വചനത്തിൽ കാണാം. “ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കൽപ്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും”. ഈ വചനം മരുന്നായി സ്വീകരിച്ച് മുന്നേറുക. എല്ലാ പരാജയചിന്തകളും മാറി പോകും. വിജയം നിങ്ങളെ തേടിവരും.

നന്നായി ഉറങ്ങി… അസ്വസ്ഥതയില്ലാതെ മുന്നൊരുക്കത്തോടെ പ്രാർത്ഥനയോടെ പരീക്ഷയെ നേരിടുക. വിജയാശംസകൾ !

ഫാ. ജോയി സാബു,

(നെയ്യാറ്റിൻകര രൂപതയിൽ  വിദ്യാഭ്യാസകമ്മീഷൻ എക്സികുട്ടീവ് സെക്രട്ടറിയും രൂപത ഡിജിറ്റൽ സോഫ്റ്റ്‌വെയർ  Nedpamso-യുടെ ചുമതല യും വഹിക്കുന്നു).

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago