Categories: Diocese

നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌ തുടർകഥയാവുന്നു

നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌ തുടർകഥയാവുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നൽകുന്ന പരാതികളിൽ, പോലീസ്‌ നടപടി സ്വീകരിക്കാതിരിക്കുന്നത്‌ തുടർകഥയാവുന്നതായി പരാതി. ബോണക്കാട്‌ കുരിശുമലയിൽ കുരിശുകൾ തകർത്തതുമായി ബന്ധപ്പെട്ട്‌ അന്ന്‌ റെക്‌ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ കണിച്ച്‌ കുന്നത്ത്‌ വിതുര പോലീസിന്‌ പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. തുടർന്ന്‌ സർക്കാർ നിർദേശത്തെത്തുടർന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകർത്തതുമായി ബന്ധപ്പെട്ട്‌ പാലോട്‌ സി.ഐ.ക്കും ഡി.വൈ.എസ്‌.പി.ക്കും ജില്ലാ പോലീസ്‌ മേധാവിക്കും പരാതി നൽകിയെങ്കിലും അതിലും നടപടി ഉണ്ടായില്ല.

കഴിഞ്ഞ ജനുവരി 1-ന്‌ ലാറ്റിൻ വിമൺ അസോസിയേഷൻ വനം മന്ത്രി രാജുവിന്റെ വീട്ടിലേക്ക്‌ നടത്തിയ കുരിശ്‌ സത്യാഗ്രഹത്തിന്‌ നേരെ പോലീസ്‌ ലാത്തി വീശിയ സംഭവത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട്‌ ഡി.ജി.പി. ഉൾപ്പെടെയുളളവർക്ക്‌ പരാതി നൽകിയെങ്കിലും പ്രാഥമിക മൊഴിയെടുക്കൽ പോലും പോലീസ്‌ നടത്തിയിട്ടില്ല.

മൂന്ന്‌ മാസം മുമ്പ്‌ പാറശാല അയിര പളളിവികാരി ഫാ. ജോയി.സി. യുടെ ബൈക്ക്‌ സാമൂഹ്യ വിരുദ്ധർ അഗ്‌നിക്കിരയാക്കുകയും മേടകത്തിക്കുകയും ചെയ്തിട്ടും നടപടികൾ എങ്ങുമെത്തിയില്ല.

കഴിഞ്ഞ തിങ്കളാഴ്‌ച അർദ്ധരാത്രിയിൽ ഗേറ്റ്‌ തകർത്ത്‌ ഒരു സംഘം സാമൂഹ്യ വിരുദ്ധർ രൂപതയുടെ ആധ്യാമിക കേന്ദ്രം തകർത്തിട്ടും പോലീസ്‌ നിസംഗത തുടരുകയാണ്‌.

ഇത്രയധികം പരാതികൾ രൂപത നൽകിയിട്ടും പോലീസ്‌ കേസന്വേഷിക്കാത്തത്‌ സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന അക്ഷേപവും രൂപതയിലെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്‌.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

13 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago